മനാമ: മയോൺകോ ഗ്രൂപ്പിന്റെ ആദ്യ സൂപ്പർമാർക്കറ്റ് സംരംഭമായ ഹോൾ ഫൂഡ്സ് മാർക്കറ്റ് ജുഫൈറിൽ പ്രവർത്തനമാരംഭിച്ചു. ബഹ്റൈനിൽ പച്ചക്കറി ഹോൾ സെയിൽ – റീടെയിൽ ഇറക്കുമതി, വിതരണ രംഗത്ത് ഇരുപത് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള കമ്പനിയാണ് മയോൺകോ.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ച വിപുലമായ ഉദ്ഘാടന ചടങ്ങിൽ സൽമാൻ മുഹമ്മദ് അൽ സെയ്ദ് അൽജലഹ്മ ഹോൾ ഫൂഡ്സ് മാർക്കറ്റ് ഉദ്ഘാടനം ചെയ്തു.
ഹോൾ ഫൂഡ്സ് മാർക്കറ്റിന്റെ സ്പോൺസർ ഷെയ്ഖ അംന അബ്ദുല്ല മുഹമ്മദ് അലി അൽ ഖലീഫ, ഡയറക്ടർമാരായ മുഹമ്മദ് മയോൺകോ, കൃഷ്ണ കുമാർ എന്നിവരും സന്നിഹിതരായിരുന്നു. ഉദ്ഘാടന ചടങ്ങിൽ ബഹ്റൈനിലെ പ്രമുഖ വ്യക്തിത്വങ്ങളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.
ജുഫൈറിൽ അൽ ഫതഹ് ഗ്രാൻറ് മോസ്കിന് പിൻവശം അൽമാസ് ടവറിലാണ് സൂപ്പർ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന ഹോൾ ഫൂഡ്സ് മാർക്കറ്റിൽ ഡെലിവറിക്കും മറ്റുമായി +973 17244447, +973 33881717 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.