bahrainvartha-official-logo
Search
Close this search box.

പ്രിൻസ് സൽമാന് ആശംസകളർപ്പിച്ച് സൗദി കിരീടാവകാശി; ബന്ധം ശക്തിപ്പെടുത്തി സൗദി-ബഹ്റൈൻ കോഡിനേഷൻ കൗൺസിൽ കൂടിക്കാഴ്ച

0001-14851968271_20201226_072444_0000

മനാമ: സൗദി കിരീടാവകാശിയും, ഉപപ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദും, ബഹ്റൈൻ കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദും സൗദി-ബഹ്റൈനി കോഡിനേഷൻ കൗൺസിലിന്റെ ഭാഗമായി ഓൺലൈൻ കൂടിക്കാഴ്ച നടത്തി.

സൗദി കിരിടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബഹ്റൈൻ കിരിടാവകാശിയായ സൽമാൻ ബിൻ ഹമദിന്റെ പ്രധാനമന്ത്രി പഥാരോഹണത്തെ അഭിനന്ദിക്കുകയും സൗദിയും ബഹ്റൈനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ എടുത്ത് പറയുകയും, ബഹ്റൈന്റെ സാമ്പത്തിക പുരോഗതി ലക്ഷ്യം വെക്കുന്ന ‘ഇക്കണോമിക് വിഷൻ 2030’ ന് വിജയം ആശംസിക്കുകയും ചെയ്തു. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള, ഉഭയകക്ഷി ബന്ധത്തെ ബലപ്പെടുത്തുന്ന ഈ കൗൺസിലിന്റെ രൂപീകരണത്തെ സൗദി കിരിടാവകാശി സ്വാഗതം ചെയ്തു.

ഇരുരാഷ്ട്രങ്ങളുടേയും രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷ, സൈനിക, നിക്ഷേപ, വികസന, സാസ്‌കാരിക മേഖലകളിൽ തുടർന്നും രാഷ്ട്രത്തലവന്മാരുടേയും ജനങ്ങളുടേയും താൽപര്യത്തിന് അനുസൃതമായി ആഴത്തിലുള്ള സഹകരണം ഈ കൗൺസിൽ മുഖേന സാധ്യമാകുമെന്ന് സൗദി കിരീടാവകാശി അഭിപ്രായപ്പെട്ടു.

ആഭ്യന്തര, അന്തർദേശീയ വെല്ലുവിളികളെ നേരിടാൻ ഇരുരാഷ്ട്രങ്ങളും ഒന്നിച്ചു നിന്നതിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. കൗൺസിലിന്റെ ആദ്യ യോഗം, വിജയകരമായ നേട്ടങ്ങൾക്കും ഭാവി മീറ്റിംഗുകൾക്കും വഴിയൊരുക്കുമെന്ന് പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ആദ്യ യോഗത്തിന് മുൻകയ്യെടുത്ത കൗൺസിൽ അംഗങ്ങളായ പ്രിൻസ് സൽമാൻ ബിൻ ഹമദിനോടും, മറ്റു വിശിഷ്ടാതിഥികളോടും സൗദി കിരിടാവകാശി തന്റെ നന്ദി അറിയിച്ചു.

ബഹ്റൈൻ കിരിടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ താൻ നടത്തിയ പ്രസംഗത്തിൽ, ബഹ്‌റൈനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധവും സഹകരണവും കൂടുതൽ മെച്ചപ്പെടുത്താൻ സൗദി രാജാവ് നൽകിയ നിർദേശങ്ങളെ അഭിനന്ദിക്കുകയും, നയതന്ത്ര ബന്ധം ഉയർന്ന തലത്തിലേക്ക് എത്താൻ ഈ നിർദ്ദേശങ്ങൾ സഹായകരമാകുമെന്നും അഭിപ്രായപ്പെട്ടു.

രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളരുന്നതിലും, ഇരു രാജ്യങ്ങൾക്കും അവരുടെ ജനങ്ങൾക്കും കൂടുതൽ കൂട്ടായ പുരോഗതിയും അഭിവൃദ്ധിയും ഉറപ്പാക്കുന്നതിനും പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ നന്ദി അറിയിച്ചു. ഇരു രാഷ്ട്രങ്ങൾ തമ്മിലുളള ചരിത്രപരമായ ബന്ധങ്ങൾ വളർത്തിയെടുക്കുകയും, ഇരു രാജ്യങ്ങൾ തമ്മിലുള്ള സുസ്ഥിര വികസനം, സഹകരണം, ഏകോപനം എന്നിവയുടെ അടിത്തറ പാകുകയും ചെയ്ത തങ്ങളുടെ പിതാമഹന്മാർക്ക് സൗദി കിരീടാവകാശി ആദരാഞ്ജലി അർപ്പിക്കുകയും, സൗദി-ബഹ്‌റൈൻ ഏകോപന സമിതി സ്ഥാപിക്കുന്നത് ഇരു രാജ്യങ്ങൾക്കും സമ്പന്നമായ ഭാവി രൂപപ്പെടുത്താൻ സഹായകമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

യോഗത്തിൽ കൗൺസിലിന്റെ അജണ്ട അവലോകനം ചെയ്യുകയും സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. കൗസിലിന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനായി രാഷ്ട്രീയ, സുരക്ഷ, സാമ്പത്തിക, വ്യാവസായിക, സാംസ്കാരിക, മാധ്യമ, സാമൂഹ്യ വികസന,നിക്ഷേപം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ ഏകോപന സമിതികൾ രൂപീകരിക്കുകയും ചെയ്തു.

ഇരുരാഷ്ട്രങ്ങളുടേയും സാഹോദര്യത്തേയും സമ്പൂർണ വികസനത്തേയും കുറിക്കുന്ന സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. യോഗത്തിൽ സൗദി അറേബ്യയിൽ നിന്ന് കിരീടാവകാശിക്ക് പുറമേ, മന്ത്രിമാരായ പ്രിൻസ് അബ്ദുൽ അസീസ് സൗദ് ബിൻ നൈഫ് ബിൻ അബ്ദുൽ അസീസ് അൽ സൗദ്, പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ്, അംഗവുമായ ഡോക്ടർ, എസ്സാം ബിൻ സാദ് ബിൻ സയ്യിദ്, ആക്റ്റിംഗ് മീഡിയ മന്ത്രി ഡോക്ടർ മജേദ് ബിൻ അബ്ദുള്ള അൽ -ഖസാബി, മുഹമ്മദ് ബിൻ അബ്ദുല്ല അൽ ജദാൻ, തുടങ്ങിയവർ പങ്കെടുത്തു.

ബഹ്റൈൻ ഭാഗത്ത് നിന്ന് കിരിടാവകാശിക്ക് പുറമേ മന്ത്രി മാരായ,ശൈഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ,ഡോ. അബ്ദുല്ലതിഫ് ബിൻ റാഷിദ് അൽ സയാനി,ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ,കമൽ ബിൻ അഹമ്മദ് മുഹമ്മദ്,സായിദ് ആർ. അൽസയാനി, അയ്മാൻ ബിൻ തവ്ഫിക് അൽ മൊയാദ് എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!