മനാമ: ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ ക്രിസ്തുമസ് കരോൾ സർവ്വീസ്, 2020 ഡിസംബർ 24 വെള്ളിയാഴ്ച വൈകിട്ട് 9 മണിക്ക് ഇടവക സഹവികാരി റവ.വി.പി. ജോണിന്റെ മുഖ്യ കാർമ്മികത്വത്തിലും,
ഇടവക വികാരി റവ.മാത്യു കെ . മുതലാളിയുടെ സഹ കാർമ്മികത്വത്തിലും നടത്തപ്പെട്ടു.
ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ ഈ വർഷത്തെ ക്രിസ്തുമസ് കരോൾ സർവ്വീസ് ഡിസംബർ 25 വൈകിട്ട് 6 മണിക്ക് ഓൺലൈൻ പ്ലാറ്റ് ഫോമിൽ നടത്തെപ്പെട്ടു. ഇടവക വികാരി റവ. മാത്യു കെ . മുതലാളി അദ്ധ്യക്ഷ പ്രസംഗവും ഇടവക അക്കൗണ്ടന്റ് ശ്രീ. ചാൾസ് വർഗീസ് സ്വാഗതവും അറിയിച്ചു . മലങ്കര മാർത്തോമ്മാ സഭയുടെ ചെങ്ങന്നൂർ – മാവേലിക്കര ഭദ്രാസന അദ്ധ്യക്ഷൻ, റൈറ്റ് റവ. .തോമസ് മാർ തിമൊഥെയൊസ് എപ്പിസ്കോപ്പ ക്രിസ്തുമസ് സന്ദേശം നൽകി. സപ്തതിയുടെ നിറവിലായിരിക്കുന്ന
അഭിവന്ദ്യ തിരുമേനിയെ ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ പ്രാർത്ഥനാശംസകൾ സഹവികാരി റവ. വി.പി.ജോൺ, ഇടവക വൈസ് പ്രസിഡന്റ് ശ്രീ.ചാക്കോ പി.മത്തായി എന്നിവർ അറിയിക്കുകയും ചെയ്തു. ആത്മായ ശുശ്രൂഷകൻ ശ്രീ. പ്രദീപ് മാത്യൂസ് സന്നിഹിതനായിരുന്നു. ദിയ ആൻ ഫിലിപ്പ് കരോൾ അവതാരിക ആയിരുന്നു.
കോവിഡ് 19 പ്രോട്ടോക്കോൾ നിലനിൽക്കുന്നതു മൂലം ബഹ്റൈൻ മാർത്തോമ്മാ കോംപ്ലെക്സിൽ ഒന്നിച്ചുള്ള കൂടി വരവ് സാദ്ധ്യമല്ലാത്തതിനാൽ YouTube മുഖേന പങ്കെടുത്ത ഏവർക്കും,
ഗാനങ്ങൾ ആലപിച്ച ഇടവക ക്വയറിനും , ഐ. ടി ടീമിനും കരോൾ കൺവീനറായി പ്രവർത്തിച്ച ശ്രീ . ബിനു തോമസ് കൃതജ്ഞത രേഖപ്പെടുത്തി.