മനാമ: പടവ് കുടുംബ വേദി ഓൺലൈനിൽ സംഘടിപ്പിച്ച ക്വിസ് പ്രോഗ്രാമിൽ ശിൽപ ഒന്നാം സ്ഥാനവും, ആമിന സുനിൽ രണ്ടാം സ്ഥാനവും, സുനിത ഷംസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സഹൽ തൊടുപുഴ ക്വിസ് പ്രോഗ്രാമിന് നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാനം പടവ് പ്രസിഡന്റ് സുനിൽ ബാബു, സെക്രട്ടറി മുസ്തഫ പട്ടാമ്പി, ഉമ്മർ പാനായിക്കുളം, റസീൻ ഖാൻ എന്നിവർ കൈമാറി.
ഷംസ് കൊച്ചിൻ, ഷിബുപത്തനംതിട്ട , നൗഷാദ് മഞ്ഞപ്പാറ, അബ്ദുൽ ഹകീം, അഷ്‌റഫ് വടകര, ഗീത് മെഹബൂബ്, സജിമോൻ, ബൈജു മാത്യു, ഗണേഷ് കുമാർ, സഗീർ എന്നിവർ പരിപാടി നിയന്ത്രിച്ചു.