COVID-19 നെ നേരിടുന്നതിനുള്ള മുൻകരുതൽ നടപടികൾ തുടർന്നും പാലിക്കണമെന്ന് ബഹ്റൈൻ പ്രധാനമന്ത്രി

മനാമ: COVID-19 നെ നേരിടുന്നതിനുള്ള മുൻകരുതൽ നടപടികൾ തുടർന്നും പാലിക്കണമെന്ന് ബഹ്റൈൻ പ്രധാനമന്ത്രി.

രാജ്യത്ത് കൊറോണ വൈറസിനെ നേരിടുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സ് നിരവധി രാജ്യങ്ങളിലെ സുപ്രധാന COVID-19 സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ വെളിച്ചത്തിൽ ആണ് ഓർമ്മപ്പെടുത്തൽ നടത്തുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു.

വൈറസ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അത് സമൂഹത്തിന് അപകടമുണ്ടാക്കുന്നുവെന്നും,
അതിനാൽ, ആരോഗ്യ പ്രവർത്തകരെ പിന്തുണക്കുന്ന കാര്യത്തിൽ അലംഭാവം കാണിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രോഗവ്യാപനം തടയുന്നകാര്യത്തിൽ രാജ്യത്തെ മുൻനിര ആരോഗ്യ പ്രവർത്തകർ വഹിക്കുന്ന പങ്ക് ഊന്നിപ്പറഞ്ഞു കൊണ്ട് അദ്ദേഹം ഉപസംഹരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!