മനാമ: സൗദി അറേബ്യയിലെ റിയാദിൽ വെച്ച് നടക്കാനിരിക്കുന്ന ഗൾഫ് രാജ്യങ്ങളുടെ 41 മത് ഉച്ചകോടിയിലേക്ക് ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയും ആയ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫക്ക്, സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചു.
റിഫ കൊട്ടാരത്തിൽ വെച്ച് ജിസിസി സെക്രട്ടറി ജനറൽ ഡോ. നയ്ഫ് ഫലാഹ് മുബാറക് അൽ ഹജ്‌റഫുമായി നടന്ന ഒരു കൂടിക്കാഴ്ചക്കിടെയാണ് ബഹ്റൈൻ കിരീടാവകാശി ഗൾഫ് രാജ്യങ്ങളുടെ ഉച്ചകോടിയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കപ്പെട്ടത്.
ബഹ്റൈന്റെ ഭാഗത്ത് നിന്നും, ജിസിസി സുപ്രീം കൗൺസിൽ യോഗത്തിന്റെ 41-ാമത് ഉച്ചകോടിയുടെ വിജയത്തിനായി പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു.
ജിസിസിയുടെ കൂട്ടായ പ്രവർത്തനങ്ങൾക്കുള്ള ബഹ്റൈൻ കിരീടാവകാശിയുടെ താൽപ്പര്യത്തെ അഭിനന്ദിച്ച ഡോ. നെയ്ഫ്, ബഹ്‌റൈൻ രാജ്യത്തിന് കൂടുതൽ നേട്ടങ്ങൾക്കായി ആശംസിച്ചു.
വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലതിഫ് ബിൻ റാഷിദ് അൽ സയാനി, ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി .ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം യോഗത്തിൽ പങ്കെടുത്തു.