ഫുഡ് വേൾഡ് ഗ്രൂപ്പിൻ്റെ പതിമൂന്നാമത് സൂപ്പർ മാർക്കറ്റ് ഈസ്റ്റ് റിഫയിൽ പ്രവർത്തനമാരംഭിച്ചു

received_1317941111938026

മനാമ: ബഹ്റൈനിലെ പ്രമുഖ സൂപ്പർ മാർക്കറ്റ് ശൃംഖലയായ ഫുഡ് വേൾഡ് ഗ്രൂപ്പിൻ്റെ പതിമൂന്നാമത് ശാഖ ‘ഫുഡ് വേൾഡ് 24Hrs മാർക്കറ്റ്’ ഈസ്റ്റ് റിഫയിൽ പ്രവർത്തനമാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ ഹാജി കുരുട്ടി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഫുഡ് വേൾഡ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സിഇഒ യുമായ മുഹമ്മദ് ഷവാദ്, ഡയറക്ടർമാരായ മുഹമ്മദ് സഫീർ, മുഹമ്മദ് ഷഫീഖ്, മൊയ്ദു കുരുട്ടി അതിഥികളായി റഷീദ് അൽഒസ്റ, റിയാസ് ബാങ്കോക് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

2013 ൽ ഹമദ് ടൗണിലെ ബാപ്കോ പെട്രോൾ പമ്പിന് സമീപമാണ് ഫുഡ് വേൾഡ് ഗ്രൂപ്പിൻ്റെ ആദ്യ ശാഖ പ്രവർത്തനമാരംഭിക്കുന്നത്. ബുസൈതീൻ, മനാമ, മൽകിയ, അറാദ്, ഹമദ് ടൗൺ, ഗലാലി, അദ്ലിയ, സീഫ്, അൽ സൈഹ്, സൽമാബാദ്, കിംഗ് ഹമദ് ഹോസ്പിറ്റൽ എന്നിങ്ങനെ ബഹ്റൈൻ്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ പതിമൂന്നോളം ബ്രാഞ്ചുകളാണ് ഫുഡ് വേൾഡ് ഗ്രൂപ്പിന് കീഴിൽ മാത്രമായി പ്രവർത്തിക്കുന്നത്.

പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയമായ വളർച്ച കൈവരിക്കാനായത് പ്രവാസികൾക്കൊപ്പം സ്വദേശികളും ബഹ്റൈൻ ഭരണകൂടവും ഒരുക്കിയ അകമഴിഞ്ഞ പിന്തുണ ഒന്നുകൊണ്ട് മാത്രമാണെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മുഹമ്മദ് ഷവാദ് പറഞ്ഞു. വരുന്ന 2021 ഓടെ ബാപ്കോ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് ഒൻപതോളം ശാഖകൾ പുതുതായി തുറക്കാനാണ് പദ്ധതിയിടുന്നതെന്നും ഏവരുടെയും പ്രാർഥനയും സഹകരണവും കൂടെയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!