മനാമ: പുതുവത്സരാശംസകൾ നേർന്ന് ബഹ്റൈൻ ഭരണാധികാരികൾ. ബഹ്റൈൻ രാജാവായ ഹമദ് ബിൻ ഈസ അൽ ഖലീഫയും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും 2021 ലെ പുതുവർഷത്തിൽ അറബ്, ഇസ്ലാമിക്, സൗഹൃദ രാജ്യങ്ങളിലെ, ഭരണാധികാരികൾ, കിരീടാവകാശികൾ, പ്രധാനമന്ത്രിമാർ , എന്നിവർക്ക് ആശംസകൾ കൈമാറി.
അറബ് ഇസ്ലാമിക് സൗഹൃദ രാജ്യങ്ങളിലെ നേതാക്കൾക്ക് ആരോഗ്യവും സന്തോഷവും നേരുന്നതായും, അവരുടെ രാജ്യങ്ങൾ കൂടുതൽ വികസനവും സമൃദ്ധിയും നേടാൻ അവസരം ഉണ്ടാകട്ടെ എന്നും രാജാവും പ്രധാനമന്ത്രിയും ആശംസിച്ചു.