വേള്‍ഡ് മലയാളി കൗണ്‍സില്‍ ലൈറ്റ് ഓഫ് കൈന്‍ഡ്നെസ് മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു

IMG_20210101_183603

മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ലൈറ്റ് ഓഫ് കൈന്‍ഡ്നെസ്സുമായി സഹകരിച്ചു അദ്ലിയ അല്‍ഹിലാല്‍ ഹോസ്പിറ്റലില്‍ വെച്ച് ഡിസംബര്‍ പതിനാറിനു തുടങ്ങിയ മെഗാ മെഡിക്കല്‍ കൃാംപ് വിജയ കരമായ പതിനാറ് ദിവസങ്ങള്‍ക്ക് ശേഷം ജനുവരി ഒന്നിന് ,പുതു വത്സരാഘോഷ പരിപാടികളോടെ തികച്ചും കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് അദ്ലിയ അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ വെച്ച് സമാപന ദിന ആഘോഷത്തോടെ അവസാനിപ്പിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് സെക്രട്ടറി ജൃോതിഷ് പണിക്കര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ പ്രസിഡണ്ട് എഫ്. ഫൈസല്‍ അദ്ധൃക്ഷത വഹിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ അംബാസിഡറായ സോമന്‍ ബേബി, പ്രവാസി കമ്മീഷനംഗം സുബൈര്‍ കണ്ണൂര്‍, ഒ.ഐ.സി.സി അദ്ധൃക്ഷന്‍ ബിനു കുന്നന്താനം, സാമൂഹൃ പ്രവര്‍ത്തകന്‍ കെ.ടി.സലീം, ലൈറ്റ് ഓഫ് കൈന്‍ഡ് നെസ്സ് സാരഥി സെയ്ത് ഹനീഫ് അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ പ്രതിനിധി ലിജോയ് , വേള്‍ഡ് മലയാളി കൗണ്‍സില്‍ ട്രഷറര്‍ മോനി ഒടികണ്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ വനിതാ വിഭാഗം ഭാരവാഹികളായ സിംല ജാസിം, സന്ധൃ രാജേഷ്, ദീപ ദിലീഫ്, സജ്ന ഷഫീക്ക്, സോനിയ വിനു , സുനു, സുജ മോനി, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വൈസ് പ്രസിഡണ്ടുമാരായ ജസ്റ്റിന്‍ ഡേവിസ് നിയന്ത്രിച്ചു . ജഗത് കൃഷ്ണകുമാര്‍ നന്ദി പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!