മനാമ: പൊതുപ്രവർത്തന രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്ന കെ സി മുഹമ്മദിന്റെ നിര്യാണത്തിൽ ബഹ്‌റൈൻ നന്തി കൂട്ടായ്മ അനുശോചനം അറിയിച്ചു. കെ സി എന്ന നന്മ മരം പ്രവാസിയായിരിക്കുമ്പോഴും ശേഷം നാട്ടിലും പൊതു രംഗത്ത് ഉറച്ച നിലപാടോടെ മനക്കരുത്തോടെ പ്രവർത്തിച്ച വ്യക്തിയായിരുന്നു. ജീവിത യാത്രയിൽ തിട്ടപ്പെടുത്താനാവാത്ത ഒട്ടനവധി പുണ്യ കർമ്മങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ഇന്നത്തെ സൗകര്യങ്ങളൊന്നുമില്ലായിരുന്ന കാലത്ത് പവിഴദ്വീപിൽ സാമൂഹിക പ്രവർത്തനമെന്താണെന്ന് പ്രവാസികൾക്ക് പ്രത്യേകിച്ച് മലയാളികൾക്ക് ബോധ്യപ്പെടുത്തി തന്ന മഹത് വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.
ബഹ്‌റൈൻ നന്തി കൂട്ടായ്മയുടെ നാട്ടിലെ മുൻ കാല കോഡിനേറ്ററായി പ്രവർത്തിച്ച കെ സി നന്തിക്കാരായവരുടെയും അല്ലാത്തവരുടെയും പരിഹരിക്കപ്പെടേണ്ട ഗൗരവമേരിയ കാര്യങ്ങൾക്കൊക്കെ തീരുമാനമെടുക്കുന്നതിൽ മുൻപിലായിരുന്നു. തന്നെ സമീപിക്കുന്നവരും മുന്നിൽ വരുന്ന വിഷയത്തേയും തികഞ്ഞ ന്യായാധിപനെ പോലെ വിലയിരുത്തിക്കൊണ്ട് കാര്യങ്ങൾക്ക് പരിസമാപ്തി കാണുകയും ചെയ്യുമായിരുന്നു അദ്ദേഹം. കെ സി യുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം കുടുംബത്തിന്നുണ്ടായ ദുഃഖത്തിൽ പങ്കു ചേരുന്നതായി ബഹ്‌റൈൻ നന്തി കൂട്ടായ്മ്മ ഭാരവാഹികൾ അറിയിച്ചു