മനാമ: കഷ്ടപ്പെടുന്ന ജോലിയും ഏറ്റവും കുറഞ്ഞ വേതനവും ലഭിക്കുന്ന ശുചീകരണ തൊഴിലാളികൾക്ക് സ്നേഹവിരുന്ന് നൽകി എം.എം ടീ മലയാളി മനസ്സ് പുതുവൽസര ദിനം ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ബുസൈത്തിനിലെ തൊഴിലാളികൾക്ക് എം.എം. ടീം ജനറൽ സെക്രട്ടറി അനുരുദ്ദൻ, കൺവീനർ ആനദ്, മീഡിയ കൺവീനർ എബിമോൻ, വനിതവേദി പ്രസിഡന്റ് സ്കൈബി, അശ്വതി എന്നിവരുടെ നേതൃത്വത്തിലാണ് സ്നേഹവിരുന്ന് നൽകിയത്. ഈ നന്മ നിറഞ്ഞ പ്രവർത്തനവുമായി സഹകരിച്ച എല്ലാവർക്കും എം.എം ടീ നന്ദി അറിയിച്ചു.