മനാമ: ബഹ്‌റൈൻ പ്രവാസി പാലിയേറ്റീവ് മണിയുർ ചാപ്റ്ററിൻ്റെ പ്രവർത്തന ഫണ്ടിലേക്ക് രാമചന്ദ്രൻ മണ്ണിൽ വാഗ്ദാനം ചെയ്ത ഒരു മാസത്തെ തുക കൈമാറി. 2016 മുതൽ ബഹ്‌റൈൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടന ഡയാലിസിസ്, കാൻസർ തുടങ്ങിയ രോഗ ബാധിതരായ 30 നിർധന കുടുംബങ്ങൾക്കാണ് സഹായം ചെയ്തു വരുന്നത്. തുക ബഹ്‌റൈൻ പ്രവാസി പാലിയേറ്റീവ് മണിയുർ ചാപ്റ്ററിൻ്റെ രക്ഷാധികാരി ഹംസ വെങ്കണ ഏറ്റുവാങ്ങി. വിജേഷ് കെ.പി, അഷറഫ് പി ടി.കെ, പ്രവീൺ നമ്പൊയിൽ, ബൈജു റീബാസ്, ജയൻ പി.വി, സനൽ പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.