മനാമ: കോറോണക്കാലത്ത് ഹോട്ടൽ മേഖലയിലുണ്ടായ തകർച്ചയെത്തുടർന്ന് കടക്കെണിയിലായി നാട്ടിലേയ്ക്ക് മടങ്ങിയ പാലക്കാട് സ്വദേശിക്ക് ‘പ്രതീക്ഷ ബഹ്‌റൈൻ’ സാമ്പത്തിക സഹായം നൽകി. വർഷങ്ങളായി കുടുംബവുമൊത്ത് ബഹ്‌റൈനിൽ കഴിഞ്ഞിരുന്ന ഇദ്ദേഹം വാടക നൽകാൻ പോലും സാധിക്കാത്ത അവസ്ഥയിൽ ആയിരുന്നു. ബിസിനസ് തകർച്ചയും ശാരീരിക ബുദ്ധിമുട്ടുകളും പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ നാട്ടിലേയ്ക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. വെറും കൈയോടെയാണ് മടക്കം എന്ന് മനസിലാക്കിയ പ്രതീക്ഷ ബഹ്‌റൈൻ RS 37,470.50 (മുപ്പത്തേഴായിരത്തി നാനൂറ്റിഎഴുപത് രൂപ) സഹായം നൽകി. സഹായ തുക പ്രസിഡന്റ് ജയേഷ് കുറുപ്പ് കൈമാറി. സഹകരിച്ച എല്ലാ അംഗങ്ങളോടും പ്രതീക്ഷയുടെ ഭാരവാഹികൾ നന്ദി അറിയിച്ചു