അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ പുതുവത്സര മെഗാബമ്പർ 40 കോടി രൂപ കോഴിക്കോട് സ്വദേശി എൻവി അബ്ദുസലാമിന് ലഭിച്ചു. 28 കാരനായ അബ്ദുസലാം മസ്‌കത്തിൽ ബിസിനസുകാരനാണ്. ഡിസംബർ 29 ന് ഓൺലൈനിലൂടെയാണ് സലാം ടിക്കറ്റ് എടുത്തത്. നാലാം തവണയാണ് സലാം ബിഗ് ടിക്കറ്റിലെ ഭാഗ്യ പരീക്ഷണം നടത്തുന്നത്. ആറു വർഷത്തിലേറെയായി മസ്‌കത്തിൽ ഷോപ്പിങ് സെന്റർ നടത്തിവരികയാണ് ഇദ്ദേഹം. കഴിഞ്ഞതവണത്തെ ബമ്പർ വിജയി ജോർജ് ജേക്കബാണ് ഈ തവണ നറുക്കെടുത്തത്. രണ്ടാം സമ്മാനം മലയാളിയായ സഞ്ജു തോമസിനാണ് ലഭിച്ചത്. പാകിസ്ഥാൻ സ്വദേശിക്കാണ് മൂന്നാം സമ്മാനം ലഭിച്ചത്. അബ്ദുസലാമിന് മൂന്നു മാസം പ്രായമായ കുഞ്ഞടക്കം രണ്ട് കുട്ടികളുണ്ട്
