മനാമ: മുഹറഖിലെ വയോജന പരിപാലന ആശുപത്രി പ്രായമായ രോഗികളുടെ സുരക്ഷ കണക്കിലെടുത്ത് സന്ദർശകർക്കായി ഹോട്ട്‌ലൈൻ നമ്പർ സജ്ജമാക്കി. രോഗികളുമായി ആശയവിനിമയം നടത്താൻ 32220336 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ വിളിക്കാവുന്നതാണ്. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനും പ്രായമായ എല്ലാ രോഗികളുടെയും സന്ദർശകരുടെയും സ്റ്റാഫുകളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ബഹ്‌റൈൻ രാജ്യത്ത് സ്വീകരിച്ച മുൻകരുതൽ നടപടികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് ആശുപത്രിയിലെ മെഡിക്കൽ സംഘം പറഞ്ഞു.
