മനാമ: 41 മത് ജിസിസി ഉച്ചകോടി സമാപിച്ചു. രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും മുൻനിർത്തി ഒരുമിച്ച് നിൽക്കാൻ തീരുമാനം.
സൗദി അറേബ്യയിലെ അൽ-ഉലയിലെ മറയ ഹാളിൽ നടന്ന 41-ാമത് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ഉച്ചകോടിയിൽ, ബഹ്റൈൻ രാജാവിന്റെ പ്രതിനിധി ആയി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പങ്കെടുത്തു.
ഗൾഫ് രാജ്യങ്ങളുടെ നേതാക്കളും പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ, സൗദി രാജാവിനെ പ്രതിനിധീകരിച്ച് കൊണ്ട് സൗദി കിരിടാവകാശിയും, ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് അധ്യക്ഷത വഹിച്ചു.
അൽ-ഉല ഉച്ചകോടിയുടെ ഫലമായി, ഗൾഫ് രാജ്യങ്ങളുടെയും, പൗരന്മാരുടെയും സുരക്ഷ, സ്ഥിരത, അഭിവൃദ്ധി എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ഗൾഫ് രാജ്യങ്ങൾക്ക് ഒന്നിച്ചു നിൽക്കാനാകുമെന്ന് യോഗത്തിൽ പങ്കെടുത്തു കൊണ്ട് ബഹ്റൈൻ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വിലയിരുത്തി.
ഉച്ചകോടിയുടെ അന്തിമ പ്രസ്താവനയും അൽ-ഉല പ്രഖ്യാപനവും ഒപ്പുവെച്ചതിന് ശേഷം അതിഥികൾക്കായി സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ഒരുക്കിയ വിരുന്നിൽ, ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ പങ്കെടുത്തു.
സൗദി ഒരുക്കിയ ഹൃദ്യമായ സ്വീകരണത്തിന്, രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിനും, സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിനും, സൗദി ഗവൺമെന്റിനും, സൗദി പൗരന്മാർക്കും ബഹ്റൈൻ പ്രധാന മന്ത്രി പ്രിൻസ് സൽമാൻ ബിൻ അബ്ദുൽ ഹമദ് നന്ദി പറഞ്ഞു.
ഖത്തർ ഉൾപ്പെടെ ആറ് ഗൾഫ് രാജ്യങ്ങളുടെയും ഐക്യവും സഹവർത്തിത്തവും പ്രഖ്യാപിച്ചാണ് 41ാമത് ജി.സി.സി ഉച്ചകോടി സമാപിച്ചത്. സൗദി ഭരണാധികാരി സൽമാൻ രാജാവിൻ്റെ ക്ഷണപ്രകാരം വടക്കുപടിഞ്ഞാറൻ സൗദിയിലെ അൽഉല പൗരാണിക കേന്ദ്രത്തിൽ നടന്ന ഉച്ചകോടി സഹകരണത്തിെൻറയും െഎക്യത്തിെൻറയും പ്രധാന്യം വിളിച്ചോതിയ വേദിയായി. ഗൾഫ് രാജ്യങ്ങളുടെ ഐക്യവും സഹകരണവും ഉറപ്പാക്കുന്ന ‘അൽഉല കരാറി’ൽ ജി.സി.സി അംഗരാജ്യങ്ങളായ സൗദി അറേബ്യ, ഖത്തർ, യു.എ.ഇ, ബഹ്റൈൻ, കുവൈത്ത് എന്നീ ആറ് ഗൾഫ് രാജ്യങ്ങളും ഒപ്പിട്ടു.