കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ ‘ചിമിഴ് ‘ ശനിയാഴ്ച നടക്കും

മനാമ: ബഹ്‌റൈൻ കേരളീയ സമാജം വായനശാല വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘ചിമിഴ് ‘ എന്ന പരിപാടി ശനിയാഴ്ച,  ഫെബ്രുവരി 23ന് വൈകീട്ട് 7.30 ന് നടക്കും. സമാജവും ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും. വായനയും സാഹിത്യവുമായി ബന്ധപ്പെടുത്തിയ നൃത്തനൃത്യങ്ങൾ, കവിതകൾ, ഫ്യൂഷൻ മ്യൂസിക്, വായനാശാല വിഭാഗത്തിലെ തന്നെ അംഗങ്ങൾ അവതരിപ്പിക്കുന്ന ലഘു നാടകം, ‘അക്ഷരം’ തുടങ്ങി വിവിധ കലാ പരിപാടികൾ അന്നേ ദിവസം വേദിയിലെത്തുമെന്നു സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എം.പി. രഘു എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. ഏർലി ബേർഡ് പ്രൈസ്‌,  മറ്റു നിരവധി സമ്മാനങ്ങൾ, ഡിന്നർ എന്നിവയെല്ലാം പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. വായനശാല വിഭാഗത്തിന്റെ പ്രസ്തുത പരിപാടിയിലേക്ക് ബഹ്‌റൈനിലെ എല്ലാ മലയാളീ സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ലൈബ്രേറിയൻ അനു തോമസ് ജോൺ, കൺവീനർ ആഷ്‌ലി കുരിയൻ  എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കൺവീനർ ജയ രവികുമാറുമായി (36782497) ബന്ധപ്പെടാവുന്നതാണ്.