മനാമ: സൗദിയിലെ അൽ ഉലാ ഗവർണറേറ്റിൽ ഇന്ന് നടന്ന 41-ാമത് ജി.സി.സി ഉച്ചകോടിയുടെ വിജയത്തിന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിനെ അഭിനന്ദിച്ചു.
ഗൾഫ് രാജ്യങ്ങളുടെ ഐക്യത്തിനായും, ഗൾഫ് ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായും, ജിസിസി നടപടികളുടെ പുരോഗതിക്കായും, സൗദി രാജാവും കിരീടാവകാശിയും വഹിച്ച പങ്ക് വളരെ വലുതാണെന്ന് ഹമദ് രാജാവ് പറഞ്ഞു.
സൗദി ചക്രവർത്തിക്ക്, ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടേയെന്നും, അദ്ദേഹത്തിന് കീഴിൽ സൗദിയിലെ സഹോദര ജനത കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരിക്കട്ടേയെന്നും ഹമദ് രാജാവ് ആശംസിച്ചു.