സ്പെക്ട്ര ആർട്ട് കാർണിവൽ കൺവീനർ റോസലിൻ റോയ് ചാർലിക്ക് ഐ സി ആർ എഫ് യാത്രയയപ്പ് നൽകി

r1

മനാമ: ഇന്ത്യയിലേക്ക് മടങ്ങുന്ന സ്പെക്ട്ര ആർട്ട് കാർണിവലിന്റെ കൺവീനർ റോസലിൻ റോയ് ചാർലിക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസി‌ആർ‌എഫ്) യാത്രയയപ്പ് നൽകി.റോസലിൻ ഒരു ദശകത്തിലേറെയായി ഐ സി ആർ എഫ് ന്റെ അംഗവും സ്പെക്ട്രയുടെ 2009 ലെ തുടക്കം മുതൽ സജീവ പ്രവർത്തകയായിരുന്നു. ആദ്യം സ്കൂൾ കോഓർഡിനേറ്റർ ആയും പിന്നീട് സ്പെക്ട്ര ആര്ട്ട് കാർണിവലിന്റെ കൺവീനറായും പ്രവർത്തിച്ചു. 2008 ൽ ഇന്ത്യൻ സ്കൂൾ ബഹ്‌റൈനിലെ തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. റോസലിൻ ഒരു സജീവ ടോസ്സ്റ്മാസ്റ്ററും ഏഞ്ചൽസ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബിന്റെ ചാർട്ടർ പ്രസിഡന്റ് കൂടെ ആയിരുന്നു.

ഐ സി ആർ എഫ് ന് വിലമതിക്കാനാവാത്ത പിന്തുണ നൽകിയതിന് അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട് ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ ഹിസ് എക്സില്ലെൻസി പീയൂഷ് ശ്രീവാസ്തവ റോസലിന് ഉപഹാരം സമ്മാനിച്ചു. ഐ‌സി‌ആർ‌എഫ് ചെയർമാൻ ശ്രീ അരുൾദാസ് തോമസ്, ഇന്ത്യൻ എംബസിയിലെ രണ്ടാമത്തെ സെക്രട്ടറി ശ്രീ രവിശങ്കർ ശുക്ല, ഐ സി ആർ എഫ് ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്, ട്രഷറർ മണി ലക്ഷ്മണമൂർത്തി കൂടാതെ ഫാബെർ കാസ്റ്റിൽ ബഹ്‌റൈൻ ഹെഡ് സഞ്ജയ് ബാൻ, മറ്റു ഐ സി ആർ എഫ് വോളന്റീർമാർ എന്നിവർ ഓൺലൈൻ വഴിചടങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞ 3 വർഷമായി ബഹ്‌റൈനിലെ ഏറ്റവും വലിയ ആർട്ട് കാർണിവലായ സ്പെക്ട്രയുടെ കൺവീനറായിരുന്ന വളരെ സമർപ്പിതയായ ഒരു അംഗത്തെയും കൃത്യമായ സംഘാടകയയെയുമാണ് ഞങ്ങൾക്ക് നഷ്ടപ്പെടുന്നതെന്ന് വിടവാങ്ങൽ യോഗത്തിൽ ഐസി‌ആർ‌എഫ് ചെയർമാൻ അരുൾദാസ് തോമസ് പറഞ്ഞു. റോസലിന്റെയും അവരുടെ കുടുംബത്തിന്റെയും ഭാവിയിലെ എല്ലാ ഉദ്യമങ്ങൾക്കും ഐ സി ആർ എഫ് ആശംസകൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!