ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രവർത്തക സംഗമം സംഘടിപ്പിച്ചു

IMG_20210106_171913

മനാമ: ബഹ്‌റൈനിലെ മത സാംസ്‌കാരിക മേഖലയിലെ നിറ സാന്നിധ്യമായി ദശാബ്ദത്തോളമായി പ്രവർത്തിച്ചു വരുന്ന ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയ പൂർവ്വകാല ഭാരവാഹികളെയും പ്രവർത്തകരെയും ഒരുമിപ്പിച്ചു കൊണ്ട് സ്മൃതി പഥത്തിലൂടെ എന്ന ശീർഷകത്തിൽ സൂം പ്ലാറ്റ്ഫോമിലൂടെ വിർച്വൽ പ്രവർത്തക സംഗമം നടത്തി. പരിപാടി ആദ്യ കാലത്തെ പ്രസിഡന്റ് മുഹമ്മദ്‌ ഇർഷാദ് ഉത്ഘാടനം ചെയ്തു.

കാലാന്തരത്തിൽ വന്ന മാറ്റങ്ങളെ ഉൾക്കൊണ്ടുള്ള ഇസ്‌ലാഹി സെന്ററിന്റെ പ്രവർത്തനം മികവുറ്റതാണെന്നും തിരിഞ്ഞു നോക്കുമ്പോൾ കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ പ്രസിഡണ്ട് സഫീർ നരക്കോട് അധ്യക്ഷത വഹിച്ചു. സുധീർ ചെറുവാടി രചന നിർവഹിച്ച സ്വാഗത ഗാനം സലാം വളാഞ്ചേരി ആലപിച്ചു. ജനറൽ സെക്രട്ടറി നൂറുദ്ദീൻ ഷാഫി സ്വാഗതം പറഞ്ഞു. മുൻ ഭാരവാഹികളായിരുന്ന റിയാസ് നെടുവഞ്ചേരി, സഹീർ കാരിയാട്ട്, അനസ് അഷ്‌റഫ് കായംകുളം, മുഹമ്മദ് റഫീഖ്, കെ.എം. ജാബിർ മൗലവി, മുഹമ്മദ് അനസ്, ഇല്ല്യാസ് പാലക്കാട്, തൻഹീം റിയാസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വൈസ് പ്രസിഡന്റ് ഹംസ മേപ്പാടി സമാപന ഭാഷണം നിർവഹിച്ചു. ജൻസീർ മന്നത്ത് ബഷീര്‍. പി. പി, ഫായിസ് മേപ്പയ്യൂര്‍ എന്നിവർ സംസാരിച്ചു. റമീസ് കരീം, പ്രസൂൺ എന്നിവർ പരിപാടി നിയന്ത്രിച്ചു. വനിതാ വിങ് കോർഡിനേറ്റർ ഇസ്മത് ജൻസീർ നന്ദി പ്രകാശിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!