മനാമ: ബഹ്‌റൈൻ സി.എസ്.ഐ. സൗത്ത് കേരളാ ഡയോസിസ് ദേവാലയത്തിന്റെ ഓണ്‍ ലൈന്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ സമാപിച്ചു. ഡിസംബര്‍ ഇരുപത്തിനാലാം തീയതി നടന്ന ഗാനസന്ധ്യയില്‍ ക്വയര്‍ വിര്‍ച്ച്യലായി ഗാനങ്ങള്‍ അവതരിപ്പിച്ചു. പ്രസ്തുത ഗാനസന്ധ്യാരാധനയില്‍ പുതിയ ഇടവക വികാരി റവ. ഷാബു ലോറന്‍സ് മുഖ്യ സന്ദേശം നടത്തി. ഡിസംബര്‍ 31-ം തീയതി വര്‍ഷാന്ത്യ-പുതുവത്സര ആരാധന സംഘടിപ്പിച്ചു. സണ്ടേസ്ക്കൂള്‍ കുട്ടികളുടെ കലാപരിപാടികളും ശ്രദ്ധേയമായി. പ്രസ്തുത പ്രോഗ്രമുകള്‍ക്ക് റവ. സുജിത് സുഗതന്‍ അദ്ധ്യക്ഷത വഹിക്കുകയും ഷിബു കുമാര്‍ പ്രോഗ്രാം കണ്‍വീനര്‍ സ്ഥാനം വഹിക്കുകയും ഇടവക സെക്രട്ടറി ബിനു ജോയ് നന്ദിയും രേഖപ്പെടുത്തി.