മനാമ: നൂലിഴകളിൽ ഉണ്ണിയേശുവിന്റേയും കന്യാമറിയത്തിന്റേയും ഛായാചിത്രമൊരുക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഇടം നേടിയിരിക്കുകയാണ് ബഹ്റൈൻ പ്രവാസിയായ മനോജ് മാത്യു.
ഏറ്റവും വലിയ ക്രോസ്-സ്റ്റിച്ച് പോർട്രെയ്റ്റ് എന്ന റെക്കോർഡ് ആണ് മനോജ് സ്ഥാപിച്ചത്.
കറുത്ത നൂൽ ഉപയോഗിച്ച് നിർമിച്ച, മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചായാചിത്രത്തിന് 46cm ഉയരവും 42cm വീതിയും ഉണ്ട്.
ഇതിനോടകം തന്നെ വിവിധ ക്രാഫ്റ്റ് വർക്കുകൾ ചെയ്ത് മാധ്യമങ്ങളിൽ ഇടം നേടിയ വ്യക്തിയാണ് മനോജ്. ഇക്കഴിഞ്ഞ ക്രിസ്മസിന് കേരള കാത്തലിക് അസോസിയേഷൻ (കെസിഎ) അംഗണത്തിൽ മനോജ് ഒരുക്കിയ മനോഹരമായ പുൽക്കൂട് ശ്രദ്ധേയമായിരുന്നു.
കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ തിരുമൂലപുരം സ്വദേശി ആണ് 35 കാരനായ മനോജ് മാത്യു.