സ്വകാര്യ മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കില്ല, വയനാട്ടിൽ പുതിയ മെഡിക്കൽ കോളേജ് പണിയും; തീരുമാനമെടുത്ത് ഉന്നതതല യോഗം

wayanad1

വയനാട്: സ്വകാര്യ മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുന്നില്ല പകരം വയനാട്ടിൽ പുതിയ മെഡിക്കൽ കോളേജ് പണിയും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് പുതിയ തീരുമാനമെടുത്തത്. ഡി എം വിംസ് എന്ന സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം വേണ്ടെന്നു വെച്ചാണ് സർക്കാർ സ്വന്തമായൊരു മെഡിക്കൽ കോളേജ് എന്ന തീരുമാനത്തിലെത്തിയത്. സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഡി എം വിംസിന്‍റെ ഉടമസ്ഥരായ ഡി എം എജുക്കേഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് മെഡിക്കല്‍ കോളേജ് സ്ഥാപിക്കാൻ ഉന്നതതലയോഗം തീരുമാനിച്ചത്. യോഗത്തില്‍ മന്ത്രിമാരായ കെ കെ ശൈലജ, ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, നിയമ സെക്രട്ടറി പി കെ അരവിന്ദ ബാബു, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ എന്നിവർ പങ്കെടുത്തു. വയനാട്ടിൽ മെഡിക്കൽ കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!