മനാമ: 41-ാമത് ജീസിസി ഉച്ചകോടിയിൽ പങ്കെടുത്ത് സൗദിയിൽ നിന്നും മടങ്ങിയെത്തിയ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെ രാജാവ് ഹമദ് ബിൻ ഈ സ അൽ ഖലീഫ സ്വീകരിച്ചു.
ഉച്ചകോടിയുടെ വിജയത്തിനായും, സംയുക്ത ഗൾഫ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും, ജിസിസി രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുമായി, സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദും, സൗദി കിരിടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദും നടത്തിയ മഹത്തായ ശ്രമങ്ങളെ ഹമദ് രാജാവ് പ്രശംസിച്ചു.
ഉച്ചകോടിയിലെ സുപ്രധാന പ്രമേയങ്ങളെയും ശുപാർശകളെയും ഹമദ് രാജാവ് പ്രശംസിക്കുകയും, പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.
ജിസിസി പൗരന്മാരുടെ അഭിലാഷങ്ങൾക്ക് സഹായകരമായ രീതിയിൽ എല്ലാ മേഖലകളിലും കൂടുതൽ നേട്ടങ്ങളിലേക്ക് നയിക്കുന്നതിന് ജിസിസി ഉച്ചകോടിയിലെ തീരുമാനങ്ങൾ കാരണമാകുമെന്നും, ജിസിസി രാജ്യങ്ങളുടെ സുരക്ഷ, സ്ഥിരത, അഭിവൃദ്ധി എന്നിവ ശക്തിപ്പെടുത്താനും അവരുടെ ഐക്യം ശക്തിപ്പെടുത്താനും സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നും ഹമദ് രാജാവ് കൂട്ടിച്ചേർത്തു.