സ്വകാര്യമേലയെ ശക്തിപ്പെടുത്തിക്കൊണ്ട് സാമൂഹിക നീതി ഉറപ്പാക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രി

labour Minister

മനാമ: സ്വകാര്യമേലയെ ശക്തിപ്പെടുത്തിക്കൊണ്ട് സാമൂഹിക നീതി ഉറപ്പാക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രി. കൗൺസിൽ ഓഫ് റെപ്രസന്റേറ്റീവിന്റെ രണ്ടാം ഡെപ്യൂട്ടി സ്പീക്കറുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് സ്വകാര്യമേലയെ ശക്തിപ്പെടുത്തിക്കൊണ്ട് സാമൂഹിക നീതി ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്.

തൊഴിലന്വേഷകരെ സ്വകാര്യ മേഖലയിൽ പുനരധിവസിപ്പിക്കുന്നതിനുള്ള പരിപാടികൾ ഉൾപ്പെടെ, സ്വകാര്യമേഖലയിൽ മന്ത്രാലയം നടപ്പാക്കിയ പദ്ധതികളുടെ പ്രാധാന്യം തൊഴിൽ, സാമൂഹിക വികസന മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ‌എം‌ആർ‌എ) ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ ഊന്നിപ്പറഞ്ഞു.

കൗൺസിൽ ഓഫ് റെപ്രസന്റേറ്റീവിന്റെ രണ്ടാം ഡെപ്യൂട്ടി സ്പീക്കറുമായുള്ള കൂടിക്കാഴ്ചക്കിടെ, രാജ്യത്തുടനീളമുള്ള ‘സോഷ്യൽ കെയർ’ കേന്ദ്രങ്ങൾ വഴി , പ്രായമായവർക്കും പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കും, ദരിദ്ര കുടുംബങ്ങൾക്കും അടക്കം, മന്ത്രാലയം നൽകുന്ന സേവനങ്ങളേക്കുറിച്ച് വിശദമാക്കി.

സർക്കാരിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി, ആവശ്യക്കാരായ ദുർബല സാമൂഹിക വിഭാഗങ്ങൾക്ക് കൂടുതൽ പരിചരണം നൽകുന്നതിന്റെ ഭാഗമായി തൊഴിലും മറ്റു, സാമൂഹിക സേവനങ്ങളും വികസിപ്പിക്കുന്നതിനായുള്ള നിയമനിർമ്മാണങ്ങൾ, നിർദ്ദേശങ്ങൾ, സംരംഭങ്ങൾ എന്നിവക്കായി ജനപ്രതിനിധി കൗൺസിൽ വഹിച്ച പങ്ക് അദ്ദേഹം വ്യക്തമാക്കി.

മികച്ച സേവനങ്ങൾ നൽകിക്കൊണ്ട് പൗരന്മാർക്ക് മാന്യമായ ജീവിതം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഗവൺമെന്റിന്റെ നയങ്ങൾ നടപ്പിലാക്കാൻ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടത്തുന്ന ശ്രമങ്ങളെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ അഭിനന്ദിച്ചു.

ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുക, എല്ലാ സാമൂഹിക വിഭാഗങ്ങൾക്കും സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്നിവയുൾപ്പെടെയുള്ള മികച്ച സേവനങ്ങൾ പൗരന്മാർക്ക് ലഭ്യമാക്കുന്നതിന് നിയമസഭ-എക്സിക്യൂട്ടീവ് സഹകരണത്തിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!