മനാമ: കിംഗ് ഫഹദ് കോസ്‌വേ വഴി ബഹ്‌റൈനിലേക്ക് വരുന്നവർ പിസിആർ പരിശോധനയുടെ കോവിഡ് നെഗറ്റീവ് റിസൽട്ട് കയ്യിൽ കരുതണമെന്ന് നാഷണൽ ടാസ്ക് ഫോഴ്‌സ്. കിംഗ് ഫഹദ് കോസ് വേ വഴി ബഹ്റൈനിലേക്ക് വരുന്നതിന്റെ 72 മണിക്കൂർ മുൻപാണ് പരിശോധന നടത്തേണ്ടത്.
കോവിഡ് സ്ഥിതിവിവരക്കണക്കുകളുടെ , അവലോകനത്തിന്റെ അടിസ്ഥാനത്തിൽ ടാസ്ക്ഫോഴ്സ് മുന്നോട്ടു വെച്ച ഈ ശുപാർശ, ഗവൺമെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു.
ആവശ്യമായ നെഗറ്റീവ് പിസിആർ പരിശോധനാ ഫലം “ബിവെയർ” ആപ്പ്, “ടാറ്റമാൻ”, “സെഹാറ്റി”, “അൽഹുസെൻ” എന്നിവപോലുള്ള ഏതെങ്കിലും ഔദ്യോഗിക COVID-19 മൊബൈൽ ആപ്ലിക്കേഷൻ വഴി സമർപ്പിക്കാം.
ക്യു ആർ കോഡ് അടങ്ങിയ പ്രിന്റ് ചെയ്ത നെഗറ്റീവ് സർട്ടിഫിക്കറ്റും യാത്രക്കാർക്ക് ഉപയോഗിക്കാവുന്നതാണ്.
ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർക്ക് കിംഗ് ഫഹദ് കോസ്‌വേയിൽ വച്ചുള്ള COVID-19 പിസിആർ പരിശോധന സേവനങ്ങൾ ഇനി ലഭ്യമായിരിക്കില്ല.
സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ , ലെഫ്റ്റനന്റ്-
ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നേതൃത്വത്തിൽ, ദേശീയ മെഡിക്കൽ ടാസ്‌ക് ഫോഴ്‌സ്, വൈറസിനെ നേരിടാൻ ആനുകാലിക യോഗങ്ങളിൽ ചർച്ച ചെയ്യുന്നത് തുടരുകയാണ്.
എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി, എല്ലാ മുൻകരുതൽ നടപടികളും തുടർന്നും പാലിക്കേണ്ടതിന്റെ പ്രാധാന്യം നാഷണൽ മെഡിക്കൽ ടാസ്‌ക്ഫോഴ്സ് ഊന്നിപ്പറഞ്ഞു. സാമൂഹിക ഉത്തരവാദിത്തവും എല്ലാ ആരോഗ്യ നടപടികളും പാലിക്കാനുള്ള പ്രതിബദ്ധതയും, വൈറസിന്റെ വ്യാപനം ലഘൂകരിക്കാനുള്ള ദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് കാരണമാകുമെന്ന് ടാസ്‌ക്ഫോഴ്സ് അഭിപ്രായപ്പെട്ടു.
The National Medical Taskforce provides updates on traveling procedures for arrivals into Bahrain via the King Fahd Causeway, starting from Sunday 17 January 2021#UnitedAgainstCOVID19 #TeamBahrain pic.twitter.com/C7zXV3PAUZ
— وزارة الصحة | مملكة البحرين 🇧🇭 (@MOH_Bahrain) January 10, 2021