കൊവിഡ് വ്യാപനത്തെത്തുടർന്ന് ജോലി നഷ്ടപ്പെട്ട പ്രവാസികൾക്കായി തൊഴിൽ പരിശീലന പദ്ധതിയൊരുക്കി നോർക്ക റൂട്ട്സ്

NORKA

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെത്തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സ് തൊഴിൽ പരിശീലന പദ്ധതി സംഘടിപ്പിക്കുന്നു. നാട്ടിലോ, വിദേശത്തോ ജോലി നേടുന്നതിനു സഹായിക്കുന്ന പരിശീലന പദ്ധതിയിൽ ചേരാൻ ഇപ്പോൾ അപേക്ഷിക്കാം. 40 ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടി സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE) ന്റെ സെന്റര്‍ ഓഫ് എക്സലന്‍സ് ആയ, അങ്കമാലിയിലുള്ള എസ്‍പോയർ അക്കാദമിയിൽ വെച്ചായിരിക്കും നടത്തുക. വിദേശത്ത് രണ്ടോ അധിലധികം വർഷമോ പ്രവർത്തി പരിചയമുള്ള അപേക്ഷകർക്ക് മുൻഗണനയുണ്ട്. പരിശീലന തുകയുടെ 75 ശതമാനം നോർക വഹിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിലും വിദേശത്തുമായി ജോലി നേടിയെടുക്കാൻ സാധിക്കും. ഓയിൽ & ഗ്യാസ് മേഖലയിൽ തൊഴിൽ നേടുന്നതിനാവശ്യമായ കോഴ്സുകൾ ഇവയാണ്;

1. ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യൻ
2. പൈപ്പ് ഫാബ്രിക്കേഷൻ / ഫിറ്റർ.
3. ടിഗ്/ ആർക്ക് വെൽഡർ.

കൂടുതൽ വിവരങ്ങൾക്ക് 9072572998, 0484 2455959, admin@eramskills.in എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!