bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിലെ പ്രമുഖ സോഫ്റ്റ് വെയർ സ്ഥാപനത്തിലേക്ക് ജൂനിയർ അക്കൗണ്ടൻ്റ്, POS സോഫ്റ്റ് വെയർ എഞ്ചിനീയർ തസ്തികകളിൽ തൊഴിലവസരം

job

മനാമ: ബഹ്റൈനിൽ പ്രവർത്തിക്കുന്ന പ്രമുഖ സോഫ്റ്റ്‌വെയർ സ്ഥാപനത്തിൽ ജൂനിയർ അക്കൗണ്ടൻ്റ്, POS സോഫ്റ്റ് വെയർ എഞ്ചിനീയർ തസ്തികകളിൽ തൊഴിലവസരം.

ജൂനിയർ അക്കൗണ്ടൻ്റ്:

സാമ്പത്തിക വിവരങ്ങൾ സമയബന്ധിതമായി, ശരിയായ രീതിയിൽ വിലയിരുത്തുകയും ഒരുക്കുകയും ചെയ്യുക, ശരിയായ അക്കൗണ്ടിംഗ് രീതികളിലൂടെ അക്കൗണ്ടുകൾ പരിശോധിക്കുക, ക്രമക്കേടുകൾ തിരിച്ചറിഞ്ഞ് അക്കൗണ്ടുകൾ സംരക്ഷിക്കുക, മാസാവസാന-വർഷാവസാന സാമ്പത്തിക റിപ്പോർട്ടുകൾ ഒരുക്കാൻ സഹായിക്കുക,
വാർഷിക പ്രവർത്തന ബജറ്റുകൾ തയ്യാറാക്കാൻ സഹായിക്കുക തുടങ്ങിയവയാണ് അക്കൗണ്ടന്റിന്റെ ജോലികൾ

150 മുതൽ 220 ബഹ്റൈൻ ദിനാർ വരേയുള്ള ആകർഷകമായ ശമ്പളമുള്ള ജൂനിയർ അക്കൗണ്ടന്റ് തസ്തികയിലേക്ക് താഴെപ്പറയുന്ന യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.

ഉയർന്ന പ്രശ്ന പരിഹാര ശേഷി, ബിരുദധാരിയായിരിക്കണം,മികച്ച ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം

ഈ യോഗ്യതകൾ ഉണ്ടെങ്കിൽ ജൂനിയർ അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് 33100244 എന്ന നമ്പറിലൊ, hrsoftwarebh@gmail.com എന്ന ഇമെയിൽ വിലാസത്തിലൊ ബന്ധപ്പെടുക.

POS സോഫ്റ്റ് വെയർ എഞ്ചിനീയർ

ഫോൺ, ഇമെയിൽ, ചാറ്റ് എന്നിവ വഴി ഉപയോക്താക്കൾക്ക് സേവനവും പിന്തുണയും നൽകുക,അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചു കൊണ്ട് മികച്ച ഉപഭോക്തൃ അനുഭവം നൽകുക,ടീം അംഗങ്ങൾ, ഡവലപ്പർമാർ, സെയിൽസ് ടീം എന്നിവരുമായി സഹകരിച്ചുകൊണ്ട് ഓരോ ഉപഭോക്താവും സംതൃപ്തരാകുന്നു എന്ന് ഉറപ്പുവരുത്തുക,വിഷയങ്ങളിൽ സമഗ്രവും കൃത്യവുമായ വിവരശേഖരണം നിലനിർത്താൻ സെയിൽ‌ഫോഴ്‌സ് ഉപയോഗിക്കുക, സോളാർ വിൻഡ്സ്, എം‌എസ്‌പി ഉൽ‌പ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് ആഴത്തിലുള്ള അറിവ് നിലനിർത്തുകയും വികസിപ്പിക്കുകയും ചെയ്യുക, തുടങ്ങിയവയാണ് POS സോഫ്റ്റ്വെയർ എഞ്ചിനീയറുടെ ജോലികൾ.

300 മുതൽ 450 ബഹ്റൈൻ ദിനാർ വരെയാണ് ശമ്പളം.
POS സോഫ്റ്റ് വെയർ എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം.

യോഗ്യതകൾ:

ടെക്നിക്കൽ ഡിഗ്രി , അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവർക്ക് മുൻഗണന, അല്ലെങ്കിൽ 1-2 വർഷത്തെ പ്രവർത്തിപരിചയം.

ഇംഗ്ലീഷിൽ എഴുതിയും, സംസാരിച്ചും ഫലപ്രദമായി ആശയവിനിമയം നടത്താനുള്ള കഴിവ്.

വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ, ഫയൽ ഘടന, രജിസ്ട്രി, ഇവന്റ് ലോഗുകൾ എന്നിവയിൽ പ്രാവീണ്യം.
കമ്പ്യൂട്ടർ എഞ്ചിനീയർ അല്ലെങ്കിൽ ഐടി മേഖലയിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയം,ERP / POS ആപ്ലിക്കേഷൻ സപ്പോർട്ടിലും SQL DBMS / ലും വൈദഗ്ധ്യം.

ടെക്നിക്കൽ സപ്പോർട്ടിനെക്കുറിച്ച് തിയറി, പ്രാക്ടിക്കൽ അറിവ്,

നെറ്റ്‌വർക്കിംഗുമായി ബന്ധപ്പെട്ട വാക്കുകളെയും,ആശയങ്ങളെയും കുറിച്ചുള്ള അടിസ്ഥാന ധാരണ.

ടെക്‌നോളജി, സെയിൽസ് സപ്പോർട്ട്, കസ്റ്റമർ സർവീസ് മേഖലയിൽ പ്രവർത്തിപരിചയം ആവശ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!