മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച വനിതാ സമ്മേളനത്തിൽ കൊല്ലം പ്രവാസികളായ വനിതകൾ പങ്കെടുത്തു.
രണ്ടു ഘട്ടങ്ങളായി നടന്ന സമ്മേളനത്തിലെ ആദ്യഘട്ടമാ യ സാംസ്‌കാരിക സമ്മേളനം വനിതാ വേദി പ്രസിഡന്റ് ബിസ്മിരാജിന്റെ അധ്യക്ഷതയിൽ ആരംഭിച്ചു. ബി കെ എസ് വനിതാ വേദി മുൻ പ്രസിഡന്റും സാമൂഹിക പ്രവർത്തകയുമായ മോഹിനി തോമസ് ഉദ്ഘാടനം നിർവഹിക്കുകയും, പ്രമുഖ കഥാകാരിയും സോഷ്യൽ ആക്ടിവിസ്റ്റുമായ ഷീജ ജയൻ മുഖ്യപ്രഭാഷണവും നടത്തുകയും ചെയ്തു.
വനിതകൾ സമൂഹത്തിന്റെ മുന്നിലേക്ക് വരേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും, സംഘടനാ പ്രവർത്തനങ്ങൾ കൊണ്ട് ഉണ്ടാകുന്ന വ്യക്തിത്വ വികസനത് തെ കുറിച്ചും മുഖ്യാതിഥികൾ സമ്മേളനത്തിൽ സംസാരിച്ചു. കെ പി എ പ്രസിഡന്റ് നിസാർ കൊല്ലം, കെ പി എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ ഈ പ്രതിസന്ധി കാലത്തു വനിതാ വിഭാഗം നടത്തിയ മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു. യോഗത്തിന് ജോ. സെക്രട്ടറി ലക്ഷ്മി സന്തോഷ് കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീമതി രാജി ചന്ദ്രൻ നന്ദിയും അറിയിച്ചു.
തുടർന്ന് നടന്ന രണ്ടാം ഘട്ട സംഘടനാ സമ്മേളനത്തിൽ വനിതാ വേദി പ്രസിഡന്റ് ബിസ്മി രാജ് അധ്യക്ഷത വഹിച്ചു. കെ. പി. എ. പ്രസിഡന്റ് നിസാർ കൊല്ലം മുഖ്യപ്രഭാഷണവും, കെ പി എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനാവിഷയ പ്രഭാഷണവും നടത്തുകയും ചെയ്തു. വനിതാ വേദി കോർഡിനേറ്റർ മനോജ് ജമാൽ, കെ പി എ. ട്രഷറർ രാജ് കൃഷ്ണൻ, കെ പി എ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, കെ പി എ സെക്രട്ടറി കിഷോർ കുമാർ എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. വനിതാ വിഭാഗത്തിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ അംഗങ്ങളെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു. യോഗത്തിന് ജോ. സെക്രട്ടറി ലക്ഷ്മി സന്തോഷ് കുമാർ സ്വാഗതവും എന്റർടൈൻമെന്റ് സെക്രട്ടറി ജിഷ വിനു നന്ദിയും അറിയിച്ചു.