പുതിയ പാസഞ്ചർ ടെർമിനൽ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാനായതിൽ അഭിമാനം, ജി.സി.സി ഉച്ചകോടി വിജയകരമായി സമാപിച്ചതിൽ സന്തോഷം; ബഹ്റൈൻ മന്ത്രിസഭാ യോഗം

hrh crown prince

മനാമ: ജി.സി.സി ഉച്ചകോടി വിജയകരമായി സമാപിച്ചതിൽ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം സന്തോഷം അറിയിച്ചു. സൗദി അറേബ്യയുടെ ആതിഥേയത്വത്തിൽ ചേർന്ന ഉച്ചകോടിയിൽ, അംഗരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കാനുള്ള പരമപ്രധാനമായ തീരുമാനങ്ങൾ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ഉച്ചകോടിയിലെ തീരുമാനങ്ങളെ സ്വാഗതം ചെയ്ത സൗദി, മേഖലയിലെ ശക്തമായ സാന്നിദ്ധ്യമായി നിലകൊള്ളാൻ ജി സി സി രാഷ്ട്രങ്ങൾക്ക് മികവ് പ്രകടിപ്പിക്കുന്ന സമ്മേളനം കൂടി ആയിരുന്നുവെന്ന് വിലയിരുത്തപ്പെട്ടു.

ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ പാസഞ്ചർ ടെർമിനൽ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കിയത് നേട്ടമാണെന്നാണ് മന്ത്രിസഭയുടെ വിലയിരുത്തൽ.

ദി ലൈൻ എന്ന പേരിൽ സൗദിയുടെ വളർച്ചയും വികാസവും ഉറപ്പാക്കുന്ന പ്രത്യേക പദ്ധതി പ്രഖ്യാപിച്ചതിനേയും മന്ത്രിസഭ സ്വാഗതം ചെയ്തു. ബഹ്റൈൻ എയർപോർട്ട് മേഖലയിലെ മികച്ച എയർപോർട്ടുകളിൽ ഒന്നാകാനുള്ള പരിശ്രമം വിജയം കാണുന്നതിൽ യോഗം ആഹ്ലാദം പ്രകടിപ്പിച്ചു. ഇതിൻ്റെ ഉത്ഘാടനം ജനുവരി 28ന് നടത്തുമെന്ന കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പ്രഖ്യാപനം അഭിമാനകരമാണ്. ഏവിയേഷൻ മേഖയിൽ മികച്ച നിക്ഷേപക സംരംഭവുമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ടെർമിനൽ നിർമ്മാണം മികച്ച രീതിയിൽ പൂർത്തീകരിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ക്യാബിനറ്റ് പ്രത്യേകം നന്ദി രേഖപ്പെടുത്തി.

ബഹറൈൻ്റെ നയതന്ത്ര മേഖല വിപുലപ്പെടുത്തുന്നതിനും, മേഖലയിലും അന്താരാഷ്ട്ര തലത്തിലും രാജ്യത്തിൻ്റെ യശ്ശസ്സ് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ക്യാബിനറ്റ് പിന്തുണ അറിയിച്ചു. നാഷണൽ ഗാർഡിൻ്റെ 24-ാം സ്ഥാപക ദിനാചരണം സമുചിതമായി സംഘടിപ്പിച്ചത് അവലോകനം ചെയ്യും. ഗാർഡിനെ മികച്ച കഴിവുള്ള വിഭാഗമായി ഉയർത്തിക്കൊണ്ടു വരുവാനും അതുവഴി സുരക്ഷാ രംഗത്ത് കൂടുതൽ സേവനങ്ങൾ നൽകാനും സാധിക്കട്ടെയെന്ന് പ്രിൻസ് സെൽമാൻ ആശംസിച്ചു. ജനുവരി 14 നയതന്ത്ര ദിനമായി ആചരിക്കുന്നതിന് ഹമദ് രാജാവ് നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു. നയതന്ത്ര മേഖലയിൽ കൂടുതൽ ഊർജ്ജസ്വലമായി പ്രവർത്തിക്കാൻ ദിനാചരണം വഴി സാധിക്കുമെന്നും, ഈ രംഗത്തെ മികവ് രാജ്യത്തെ ശ്രദ്ധാകേന്ദ്രമാക്കുമെന്നും ക്യാബിനറ്റ് വിലയിരുത്തി.

ഖത്തർ അധികൃതർ തടഞ്ഞുവെച്ച മത്സ്യ ബന്ധനക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് സഭ ചർച്ച ചെയ്തു. രാജ്യത്തെ പൗരന്മാരുടെ സുരക്ഷ സുപ്രധാനമാണെന്നും, ഈ വിഷയത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും സഭ വ്യക്തമാക്കി. ഖത്തറിൻ്റെ പിടിയിലായ മുഴുവൻ ആളുകളേയും മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ജക്കാർത്തയിൽ സംഭവിച്ച വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തി. ഓൺലൈൻ വ്യാപാരവുമായി ബന്ധപ്പെട്ടും ഈ മേഖലയിൽ നിക്ഷേപ സംരംഭങ്ങൾ ശക്തിപ്പെടുത്താനുള്ള നിയമനിർദ്ദേശങ്ങൾ ക്യാബിനറ്റ് ചർച്ച ചെയ്തു.

150 ടൺ കവിയാത്ത ചെറു കപ്പലുകളുടെ ലൈസൻസ് നടപടികളുമായി ബന്ധപ്പെട്ട നിയമങ്ങൾ ചർച്ച ചെയ്തു. ബഹറൈനും അമേരിക്കയും തമ്മിലുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങും, സമ്മാനങ്ങൾ നൽകുകയും സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങളുടെ നടപടി ക്രമങ്ങളും സാമ്പത്തിക സന്തുലനവും സഭ ചർച്ച ചെയ്തു.

സുന്നി , ജഅഫരി ഔഖാഫുകളുടെ സമിതികൾ പുനഃസംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങൾ നീതിന്യായ ഇസ്ലാമിക കാര്യ ഔഖാഫ് മന്ത്രി വിശദീകരിച്ച. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗ തീരുമാനങ്ങൾ സെക്രട്ടറി വിശദീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!