മനാമ: കൊറോണ പിടിപെട്ട് കഴിഞ്ഞ നാലുമാസമായി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി പവിത്രന് ഹോപ്പ് ബഹ്‌റൈൻ സഹായം കൈമാറി. തുടർചികിത്സയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങുമ്പോഴും ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെയാണ് അദ്ദേഹം മടങ്ങിയത്. ടൈലറിംഗ് തൊഴിലാളിയായിരുന്ന അദ്ദേഹത്തിന്റെ അവസ്ഥ മനസിലാക്കി ഹോപ്പ് INR 31,580/- (മുപ്പത്തൊന്നായിരത്ത അഞ്ഞൂറ്റി എൺപത് രൂപ) ചികിത്സാ സഹായം നൽകി. സഹായത്തുക ഹോപ്പിന്റെ ഭാരവാഹികളായ അഷ്‌കർ പൂഴിത്തലയും, സാബു ചിറമേലും ചേർന്ന് കൈമാറി.
ഐ സി ആർ എഫ് ഉൾപ്പടെയുള്ള സംഘടനകളും ഇദ്ദേഹത്തിന്റെ യാത്രയ്ക്കാവശ്യമായ സാമ്പത്തിക സഹായം നൽകി. അരുൾ ദാസ്, കെ റ്റി സലിം, മറ്റ് ഐ സി ആർ എഫ് ഭാരവാഹികളായ സുധീർ തിരുനിലത്ത്, നവാസ് കുണ്ടറ, സുരേഷ് കുമാർ എന്നിവർക്കും ഹോപ്പിന്റെ ഭാരവാഹികളായ അഷ്‌കർ പൂഴിത്തല, സാബു ചിറമേൽ എന്നിവർക്കും സഹായിച്ച എല്ലാവർക്കും പവിത്രൻ നന്ദി അറിയിച്ചു.