മനാമ: ബിഡി 1.2 ദശലക്ഷം ചെലവഴിച്ച് നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച കിംഗ് ഫഹദ് കോസ് വേ പള്ളി തുറന്നു. നവീകരിച്ച പള്ളിയുടെ ഉദ്ഘാടനം ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്‌മെൻറ് മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അലി അൽ ഖലീഫ, സുന്നി എൻഡോവ്‌മെൻറ് കൗൺസിൽ ചെയർമാൻ ഡോ. റാഷിദ് അൽ ഹജേരി എന്നിവർ ചേർന്ന് നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ കിംഗ് ഫഹദ് കോസ് വേ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഇമാദ് അൽമോഹൈസനും മറ്റ് നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു. പള്ളികൾ നിർമ്മിക്കുന്നതിനും ആരാധകരെ പരിപാലിക്കുന്നതിനുമുള്ള ബഹ്‌റൈറിന്റെയും സൗദിയുടെയും നീക്കത്തെ ഇമാദ് അൽമോഹൈസൻ പ്രശംസിച്ചു. നവീകരിച്ച പള്ളിയിൽ 630 പേരെ ഉൾക്കൊള്ളുവാനും 80 കാറുകൾ പാർക്ക് ചെയ്യാനുള്ള സ്ഥല വിപുലീകരണവും നടത്തിയിട്ടുണ്ട്.