കേരള ബജറ്റ് 2020-2021: ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി, എല്ലാ വീട്ടിലും ഒരു ലാപ്ടോപ്പ് പദ്ധതി, പ്രവാസി ഏകോപിത തൊഴിൽ പദ്ധതിക്ക് 100 കോടി

budget

തിരുവനന്തപുരം: കേരള ബജറ്റ് 20 – 21 നിൽ ക്ഷേമ പെൻഷനുകൾ 100 രൂപ വർധിപ്പിച്ച് 1600 രൂപയാക്കി. ഏപ്രിൽ മാസം മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. 2021-22ല്‍ എട്ടു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു. കേരളത്തെ നോളജ് ഇക്കോണമി ആക്കി ഉയർത്താൻ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്ക്. എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ്പെങ്കിലും ഉണ്ടാകുമെന്ന് ഉറപ്പുവരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ആദ്യ നൂറുദിന കര്‍മ പരിപാടിയില്‍ ലാപ്‌ടോപ്പ് പദ്ധതി കൂടതുല്‍ വിപുലവും ഉദാരവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍, മത്സ്യ തൊഴിലാളികള്‍ അന്ത്യോദയ വീടുകള്‍ എന്നിവടങ്ങളിലെ കുട്ടികള്‍ക്ക് പകുതി വിലയ്ക്ക് ലാപ്‌ടോപ്പ് നല്‍കും. ബിപിഎൽ വിഭാഗത്തിലുള്ളവർക്ക് 25 ശതമാനം സബ്സിഡി നൽകും. ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് ഇതിനായുള്ള ചിലവ് വഹിക്കുക. സബ്സിഡി കഴിഞ്ഞുള്ള തുക മൂന്ന് വർഷം കൊണ്ട് കെഎസ്എഫ് ഇ ചിട്ടി വഴി തിരിച്ചടിക്കാം. കുടുംബശ്രീ വഴി കെ എസ് എഫ് ഇ മൈക്രോ ചിട്ടിയിൽ ചേർന്നവർക്ക് ഫെബ്രുവരി മാർച്ച് ഏപ്രിൽ മാസങ്ങളിൽ ലാപ്പ് ടോപ്പ് ലഭ്യമാക്കും. ഇതിനുള്ള പലിശ സർക്കാർ നൽകും. ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റനെറ്റ് ഉറപ്പാക്കും. ഇന്റർനെറ്റ് സർവ്വീസ് ആരുടേയും കുത്തകയാകില്ലെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപന വേളയിൽ വ്യക്തമാക്കി.

ബജറ്റിൽ തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിക്കായി 100 കോടി രൂപ വകയിരുത്തുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപയും പ്രഖ്യാപിച്ചു. പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ അനുവദിക്കും. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവര്‍ക്ക് 350 രൂപയായും പെന്‍ഷന്‍ 3500 രൂപയായും ഉയര്‍ത്തി. നാട്ടില്‍ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെന്‍ഷന്‍ 3000 രൂപയായും വര്‍ധിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!