മനാമ: കഴിഞ്ഞ ഏഴുമാസക്കാലത്തോളമായി ശമ്പളമോ മാറ്റാനുകൂല്യങ്ങളൊ ഒന്നുമില്ലാത്തെ കഷ്ട്ടപ്പെട്ടിരുന്ന തൂബ്ലിയിലുള്ള ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് സംസ്കൃതി ബഹ്‌റൈൻ സഹായം എത്തിച്ചു നൽകി. 250-ന് മുകളിൽ അംഗങ്ങളുള്ള ലേബർ ക്യാമ്പിൽ പ്രസിഡന്റ് സിജുകുമാറിന്റെയും സേവാപ്രാമുഖ് അനിൽ മടപ്പള്ളിയുടെയും നേതൃത്വത്തിലാണ് അരിയും പച്ചക്കറികളും വിതരണം ചെയ്തത്. ക്യാമ്പിലുള്ളവരുടെ ശമ്പളക്കുടിശികയും മാറ്റാനുകൂല്യങ്ങളും നൽകി അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള വേണ്ട നടപടികൾ സ്വീകരിക്കുന്നതിനായി ഇന്ത്യൻ എംബസിയുടെ സഹായം അഭ്യർഥിക്കുന്നതിനായി സംസ്കൃതി പ്രസിഡന്റ് പ്രവീൺ നായർ, സഹ സംയോജക് സുരേഷ് ബാബു എന്നിവരെ ചുമതലപ്പെടുത്തി. സംസ്കൃതി ബഹ്‌റൈൻ-മനാമ, സൽമാബാദ് യുണിറ്റ് ഭാരവാഹികൾ ജ്യോതിഷ്, സന്തോഷ്, സുനിൽ, മധു, ദിലീപ് എന്നിവർ സാധനങ്ങൾ എത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനും മുൻപന്തിയിൽ പ്രവർത്തിച്ചതായി ഭാരവാഹികൾ അറിയിച്ചു.