മനാമ: ജിസിസി ആരോഗ്യ മന്ത്രാലയങ്ങളുടെ അണ്ടർസെക്രട്ടറിമാർ പതിമൂന്നാമത് യോഗം വീഡിയോ കോൺഫറൻസ് വഴി സംഘടിപ്പിച്ചു. കൊറോണ വൈറസ് വ്യാപനത്തെ കേന്ദ്രീകരിച്ചുള്ള വെർച്വൽ സെഷനിൽ ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. വലീദ് അൽ മാനിയ അധ്യക്ഷത വഹിച്ചു. അതിർത്തി പ്രവേശന നടപടിക്രമങ്ങൾ, കൊറോണ വൈറസ് വാക്‌സിന്റെ വിതരണ നടപടികൾ എന്നിവയെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു. വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കുന്നതിനും പകർച്ചവ്യാധി തടയുന്നതിനും മുൻനിരയിൽ നിന്ന് കഠിന പരിശ്രമം നടത്തിയ എല്ലാവരെയും അണ്ടർസെക്രട്ടറിമാർ പ്രശംസിച്ചു.