മനാമ: ഖത്തറി സമുദ്ര അതിർത്തി സംരക്ഷണ സേന അറസ്റ്റ്ചെയ്ത മൂന്ന് ബഹ്‌റൈൻ പൗരന്മാരായ സമി ഇബ്രാഹിം അൽ ഹദ്ദാദ്, മുഹമ്മദ് യൂസഫ് അൽ-ദൊസാരി, നാവികൻ ഹബീബ് അബ്ബാസ് എന്നിവരാണ് ഖത്തറി അധികൃതർ വിട്ടയച്ചതിന് ശേഷം ഇന്നലെ മടങ്ങിയെത്തിയത്.
ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അവരെ മുഹറക് ഗവർണർ സൽമാൻ ബിൻ ഹിന്ദി അൽ മന്നായ് സ്വാഗതം ചെയ്തു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും,പ്രധാനമന്ത്രിയും, കിരീടാവകാശിയും ആയ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും, അവർ രാജ്യത്തേക്ക് സുരക്ഷിതമായി മടങ്ങിയെത്തിയതിൽ സന്തോഷം അറിയിച്ചു.
മടങ്ങിയെത്തിയ മൂന്ന് പൗരന്മാരും അവരുടെ മോചനത്തിന് കാരണക്കാരായ ഹമദ് രാജാവ്, കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ അബ്ദുൽ ഹമദ്, ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ, വിദേശ കാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി എന്നിവരോട് നന്ദിയും കടപ്പാടും അറിയിച്ചു. തങ്ങളോട് ബഹ്‌റൈൻ പൗരന്മാർ പ്രകടിപ്പിച്ച ദേശസ്നേഹപരമായ പിന്തുണയിൽ അവർ അഭിമാനം പ്രകടിപ്പിച്ചു.