തിരുവനന്തപുരം: മദ്യം വാങ്ങാൻ ഇനി ആപ്പ് ആവിശ്യമില്ല . ബെവ്ക്യു ആപ്പ് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. ലോക്ഡൗൺ കാലത്താണ് മദ്യവിൽപ്പനക്കായി സർക്കാർ ആപ്പ് പുറത്തിറക്കിയത്. വിദേശമദ്യ വില്‍പ്പന പുനരാരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ്ട് ബെവ്ക്യു ആപ്പ് സർക്കാർ ഒഴിവാക്കിയത്. ബെവ്ക്യു ആപ്പ് വഴി വെര്‍ച്വല്‍ ക്യൂ മാനേജ്‌മെന്റ് സംവിധാനത്തിലൂടെയായിരുന്നു മദ്യ വില്‍പന. ഓണ്‍ലൈന്‍ ടോക്കണ്‍ ഉപയോഗപ്പെടുത്തിയാണ് വില്‍പന നടത്തിയത്. സാമൂഹിക അകലം പാലിച്ചും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചുമാണ് ബെവ്ക്യു ആപ്പ് വഴി മദ്യ വില്‍പന നടന്നിരുന്നത്.
