ബുഹൈറയിലെ 200 ഹൗസിംഗ് യൂണിറ്റുകളുടെ വിതരണം ഏപ്രിലിൽ ആരംഭിക്കുമെന്ന് മന്ത്രാലയം

മനാമ : ബുഹൈറിലെ ഹൗസിംഗ് യൂണിറ്റുകളുടെ വിതരണം ഏപ്രിലിൽ ആരംഭിക്കുന്നെന്ന് ഹൗസിംഗ് മിനിസ്ട്രി പാർലമെൻറിൽ അറിയിച്ചു. ചൊവ്വാഴ്ച്ച നടന്ന ചർച്ചയിലാണ് മന്ത്രാലയം ഇത് പാർലമെൻറിൽ അറിയിച്ചത്.

ബുഹൈറിൽ 200 വീടുകളുടെ വിതരണമാണ് നടക്കുക. മന്ത്രി ബസീം അൽ ഹമർ ആണ് ഇതു സംബന്ധിച്ച വിവരം പാർലമെൻറിൽ വിശദീകരിച്ചത്. രാജ്യത്തിൽ ഉടനീളം 1227 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി.