മനാമ: കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന കേളത്തിനകത്തും പുറത്തും സജീവമായി ജീവകാരുണ്യ പ്രവർത്തനരംഗത് സജീവമായ തണലിൻ്റെ ചെയർമാൻ ഡോ. ഇദ്രീസ് ബഹറൈനിൽ ഹ്രസ്വ സന്ദർശനം നടത്തി. കോവിഡ് പശ്ചാത്തലത്തിൽ മീറ്റിംഗുകൾ നടത്തുവാൻ കഴിഞ്ഞില്ലെങ്കിലും തണൽ ബഹ്‌റൈൻ ഭാരവാഹികളെ വേറെ വേറെ യായി സന്ദർശിക്കുകയും കാര്യങ്ങൾ ചർച്ച ചെയ്യുകയും ഉണ്ടായി. തണൽ ബഹ്‌റൈൻ ചാപ്റ്റർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന വെന്റിലേറ്റർ പദ്ധതിയിലേക്കുള്ള രണ്ടാം ഗഡു ഡോ. ഇദ്രീസിനു സന്ദർശനവേളയിൽ കൈമാറുകയുണ്ടായി. നിരന്തരമായി പല പുതിയ പദ്ധതികളും ഏറ്റെടുത്തുകൊണ്ടാണ് തണൽ യാത്ര ചെയ്യുന്നത്. സമീപഭാവിയിൽ കേരളത്തിലെ പല ജില്ലകളിലുമായി തുടങ്ങുവാൻ പോകുന്ന ഡയാലിസിസ് സെന്ററുകളെപ്പറ്റിയും മറ്റു സേവന സൗകര്യങ്ങളെ പറ്റിയും ഡോ. ഇദ്രീസ് വ്യക്തമാക്കുകയുണ്ടായി. കോഴിക്കോട് ഇഖ്റ ആശുപത്രിയുമായി ചേർന്നു കൊണ്ട് പൊതുജനങ്ങൾക്ക്ക് സൗജന്യമായും ചുരുങ്ങിയ ചിലവിലും വിവിധ ചികിത്സകൾ ചെയ്യുവാനുള്ള സൗകര്യങ്ങളാണ് തണൽ ഏറ്റെടുത്ത് ചെയ്തുവരുന്നത് എന്നും ഡോ. ഇദ്രീസ് സന്ദർശന വേളയിൽ വ്യക്തമാക്കുകയുണ്ടായി.
