കർഷകരുടെ ട്രാക്ടർ റാലി നിരോധിക്കണമെന്ന് ദില്ലി പൊലീസ്; ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

farmerrs

ന്യൂഡൽഹി: ജനുവരി 26 ന് കർഷകർ പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടർ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി പൊലീസ് ജോയിന്റ് കമ്മീഷണർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബഡെ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ അതിർത്തികളിൽ സമാധാനപരമായി റാലി നടത്തുമെന്നും പരേഡ് തടസ്സപ്പെടുത്തില്ലെന്നും കർഷക നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ട്രാക്റ്റർ പരേഡ് നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ദില്ലി പൊലീസ് നൽകിയ ഹർജിയിൽ സുപ്രീംകോടതി കർഷക സംഘടനകൾക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. താൽകാലികമായ നീക്കങ്ങൾ കൊണ്ട് സമരം തീരില്ലെന്നും വേണ്ടത് ശാശ്വത പരിഹാരമാണെന്നും നിയമങ്ങൾ പിൻവലിക്കണമെന്നും സംഘടനാ നേതാക്കൾ പറഞ്ഞു. വനിതകളെ അണിനിരത്തിയുള്ള രാജ്യ വ്യാപക പ്രതിഷേധവും റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡും നടത്തുവാനാണ് കർഷകരുടെ തീരുമാനം. കർഷക സമരം ഇന്ന് 55-ാം ദിവസത്തിലേക്ക് കടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!