bahrainvartha-official-logo
Search
Close this search box.

വിദേശരാജ്യങ്ങളിലെ എംബസി സേവനങ്ങള്‍ ഓണ്‍ലൈന്‍ വല്‍ക്കരിക്കുന്നു

images (32)

വിദേശരാജ്യങ്ങളിലെ എംബസി സേവനങ്ങള്‍ക്കായുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍വല്‍ക്കരിക്കാൻ നീക്കം. പുതിയമാറ്റം അടുത്തയാഴ്ച മുതല്‍ പ്രാബലത്തിലാകും. ആദ്യ ഘട്ടത്തില്‍സൗദി അറേബ്യ, യു.എസ്.എ, യു.കെ എന്നീ രാജ്യങ്ങളിലാണ് മാറ്റം നടപ്പിലാക്കുക.
എല്ലാ ഇന്ത്യന്‍ എംബസികളിലും കോണ്‍സുലേറ്റുകളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നതിന്റെ തുടര്‍ച്ചയായാണ് പാസ്‌പോര്‍ട്ട് എടുക്കുന്നതും പുതുക്കന്നതുമടക്കമുളള എംബസി സേവനങ്ങള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കല്‍ ഓണ്‍ലൈന്‍വല്‍ക്കരിക്കുന്നത്.

ആദ്യ ഘട്ടമെന്ന നിലയില്‍ യു.എസ്.എ, യു.കെ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ എംബസികളേയും കോണ്‍സുലേറ്റുകളേയുമാണ് ഓണ്‍ലൈന്‍വല്‍ക്കരിക്കുക. അടുത്തയാഴ്ച മുതല്‍ ഇതിനുള്ള നടപടികളാരംഭിക്കും. സൗദിയില്‍ വി.എഫ്.എസുമായി സഹകരിച്ച് കഴിഞ്ഞയാഴ്ച മുതല്‍ ഓണ്‍ലൈനില്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

ഓര്‍ഡിനറി പാസ്‌പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സറണ്ടര്‍, ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട്, തുടങ്ങിയ സേവനങ്ങള്‍ക്കാണ് ഓണ്‍ലൈന്‍ വത്ക്കരിക്കുന്നത് . ഇന്ത്യയിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളെ പോലെ ഓണ്‍ലൈനില്‍ പണമടക്കുവാനോ ഫോട്ടോയെടുക്കുവാനോ ഉള്ള സൗകര്യങ്ങള്‍ തുടക്കത്തില്‍ ലഭ്യമാകില്ല. ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് എടുത്ത് ഫോട്ടോ പതിച്ച് നിശ്ചിത ഫീസ് സഹിതം വി.എഫ്.എസ് ഓഫീസില്‍ നേരിട്ടെത്തി സമര്‍പ്പിക്കുകയാണ് വേണ്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!