മനാമ: ബഹ്‌റൈനില്‍ കോവിഡ്-19 ബാധിതരായ 349 പേര്‍ കൂടി രോഗ മുക്തരായി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 94646 ആയി ഉയർന്നു.
ജനുവരി 18 ന് 24 മണിക്കൂറിനിടെ 10803 പേരിൽ നടത്തിയ പരിശോധനയിൽ നിന്നാണ് പുതുതായി 333 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 151 പേര്‍ പ്രവാസി തൊഴിലാളികളാണ്. മറ്റുള്ളവർക്ക് സമ്പര്‍ക്കത്തിലൂടെയും വിദേശത്ത് നിന്ന് എത്തിയത് വഴിയുമാണ് രോഗം പകര്‍ന്നിരിക്കുന്നത്.
നിലവില്‍ 2934 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിതരായി കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 16 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്നലെ മരണങ്ങളൊന്നും സ്ഥിരീകരിക്കാത്തത് ആശ്വാസ വാർത്തയായി. 360 പേർക്കാണ് ഇതുവരെ ആകെ രാജ്യത്ത് വൈറസ് ബാധയിൽ ജീവൻ നഷ്ടമായത്. ആകെ പരിശോധനകൾക്ക് വിധേയമാക്കിയവരുടെ എണ്ണം 2563504 ആയി. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും വാക്സിനേഷനും തുടരുകയാണ്. 142831 പേരാണ് ഇതുവരെ രാജ്യത്ത് വാക്സിൻ സ്വീകരിച്ചത്.
ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള കോവിഡ് പരിശോധനാ നിരക്ക് ഡിസംബർ 1 മുതൽ 60 ൽ നിന്നും 40 ദിനാറായി കുറച്ചിട്ടുണ്ട്. ഒക്ടോബർ 24 മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് റസ്റ്റോറൻ്റുകളുടെ അകത്ത് ഭക്ഷണം നൽകി തുടങ്ങിയിട്ടുണ്ട്. ഡിസംബർ 6 മുതൽ പള്ളികളിൽ അസർ നമസ്കാരം നിർവഹിക്കാനും അനുമതിയായിട്ടുണ്ട്. നേരത്തെ സുബ്ഹി, ളുഹ്ർ നമസ്കാരങ്ങൾക്ക് കൂടി അനുമതി നൽകിയിരുന്നു.
വാക്സിൻ സ്വീകരിക്കാനായി രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും ആരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് വഴിയോ ബി അവെയർ ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. https://healthalert.gov.bh എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.