മനാമ: പ്രവാസി എഴുത്തുകാരൻ യഹിയാ മുഹമ്മദിൻ്റെ മൂന്നാമത് കവിതാ സമാഹാരം ” ഒരു ആത്മാവിൻ്റെ ഡയറി” – മഴത്തുള്ളി പബ്ലിക്കേഷൻ പുറത്തിറക്കി. പ്രശസ്ത കവി പവിത്രൻ തീക്കുനി സ്വവസതിയിൽ മഴത്തുള്ളി പബ്ലിക്കേഷൻ്റെ യൂറ്റ്യൂബ് ചാനൽ വഴിയായിരുന്നു പ്രകാശന കർമ്മം നിർവ്വഹിച്ചത്.
മനാമ ബാബുൽ ബഹ്റൈനിൽ പ്രവർത്തിച്ചു വരുന്ന കമാൽ കഫ്ത്തേരിയയിലെ ജീവനക്കാരനാണ് യഹിയ. കുട്ടിക്കാലം മുതലെ കവിതകൾ എഴുതിത്തുടങ്ങിയ യഹിയ, പഠിക്കുന്ന കാലത്ത് രണ്ട് കവിതാ സമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.മുഖ്യധാരാ ആനുകാലികങ്ങളിൽ ഇദ്ദേഹത്തിൻ്റെ കവിതകൾ അച്ചടിച്ചു വരാറുണ്ട്. ആദ്യ കവിതാ സമാഹാരത്തിന് ഹബീബ് റഹ്മാൻ അവാർഡും, ബഹ്റൈൻ കേരള സമാജത്തിൻ്റെ ഉപഹാരവും ലഭിച്ചിട്ടുണ്ട്.
” ഒരു ആത്മാവിൻ്റെ ഡയറി” എന്ന ജീവിതഗന്ധിയായ, അനുയോജ്യമായ ബിംബാവതരണങ്ങളാൽ സമ്പന്നമായ
ഈ കവിതാ സമാഹാരം മലയാള വായനാസമൂഹം ഏറ്റെടുക്കുമെന്നുള്ള കാര്യം തീർച്ചയാണ്.
പ്രശസ്ത കവി വീരാൻകുട്ടിയാണ് ഈ പുസ്തകത്തിൻ്റെ അവതാരിക എഴുതിയിരിക്കുന്നത്.