മനാമ: ജനുവരി 26 ന് (നാളെ) 72 മത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്ന ഇന്ത്യയ്ക്ക് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ആശംസകൾ അറിയിച്ചു. ഇന്ത്യൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിനാണ് ബഹ്‌റൈൻ രാജാവ് ആശംസകൾ അറിയിച്ചത്. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മക്കായാണ് ജനുവരി 26 ന് രാജ്യം റിപ്പബ്ലിക്ക് ദിനമായി ആഘോഷിക്കുന്നത്. ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനനഗരിയായ ഡൽഹിയിൽ സൈനിക പരേഡുകളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. രാഷ്‌ട്രപതി ഭവനിൽ നിന്നും തുടങ്ങി രാജ്‌പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിലാണ് സൈനിക പരേഡ് അവസാനിക്കുന്നത്. ഇന്ത്യയുടെ കരുത്തായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ പൂർണ പങ്കാളിത്തവും റിപ്പബ്ലിക്ക് ദിന പരേഡിന്റെ സവിശേഷതയാണ്.