ജമ്മു കശ്മീർ: കത്വ ജില്ലയിലെ ലഖാന്‍പൂരില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുവീണു. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എച്ച്.എല്‍.എല്‍ ധ്രുവ് ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ രണ്ടു പൈലറ്റുമാരെ അടുത്തുള്ള സൈനിക ആശുപത്രിയിലേക്ക് മാറ്റി. അപകട സമയത്ത് ഹെലികോപ്ടറില്‍ രണ്ട് പൈലറ്റുമാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് വിവരം.