ആറു വർഷത്തെ ദുരിത പ്രവാസത്തിന് വിട; സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ ബഷീർ നാട്ടിലെത്തി

IMG-20210125-WA0003

മനാമ: ബഹ്റൈനിൽ ജോലിയും രേഖകളും നഷ്ടപ്പെട്ടതിന് ശേഷംആറു വർഷമായി നാടണയാൻ കാത്തിരുന്ന കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ബഷീർ ഇന്ത്യൻ എംബസിയുടേയും, ബഹ്റൈനിലെ മലയാളി സാമൂഹിക പ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന് കഴിഞ്ഞദിവസം നാട്ടിലെത്തി.

റിഫാ മാർക്കറ്റിൽ ജോലിക്കാരനായിരുന്ന ബഷീറിന്, സ്പോൺസറുമായിട്ടുള്ള വാക്കുതർക്കത്തെ തുടർന്ന് ജോലിയും രേഖകളും നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ചെറിയ ജോലികൾ ചെയ്ത് ബഹ്റൈനിൽ പിടിച്ചു നിൽക്കുകയായിരുന്നു. പാസ്പോർട്ടും വിസയും ഇല്ലാത്തതിനാൽ നാട്ടിലേക്കുള്ള യാത്രയും ബഷീറിന് സാധ്യമായില്ല.

തുടർന്ന്, റിഫ ഫർണിച്ചർ സൂക്കിലെ സുഹൃത്തുക്കളുടെ സഹായത്തോടെ സാമൂഹിക പ്രവർത്തകൻ ദീപക് മേനോനെ സമീപിക്കുകയും, അദ്ദേഹം വഴി വേൾഡ് എൻ.ആർ. ഐ. കൗൺസിൽ ഹ്യുമാനിറ്റേറിയൻ ഡയറക്ടറും, പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡുമായ ശ്രീ സുധീർ തിരുനിലത്തിന്റെ ശ്രമഫലമായി ബഹ്റൈനിലെ ഇന്ത്യൻ എംബസിയിൽ ബന്ധപ്പെടുകയും ഔട്ട് പാസ്സ് ലഭിക്കുകയും ചെയ്തു. തുടർന്ന് എമിഗ്രേഷൻ അധികൃതർ ബഷീറിന്റെ യാത്ര നിരോധനം എടുത്തു കളയുകയും, റിഫാ ഫർണിച്ചർ സൂക്കിലെ ശ്രീ റഷീദ് തോലേരിയുടെ ശ്രമഫലമായി ബഷീറിന് വിമാന ടിക്കറ്റും ലഭിച്ചു.

സ്വന്തമായി വീടില്ലാത്ത ബഷീറിനെ കാത്തിരുന്ന ഭാര്യയും, മകളും ബഷീർ നാട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ്. തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ പ്രവർത്തിച്ച ഫിഫ ഫർണിച്ചർ സൂക്കിലെ നൗഷാദ് പയ്യോളി , അഷ്റഫ് കട്ടിപ്പാറ ,ശ്രീകാന്ത് പെരിന്തൽമണ്ണ ,സലീം പയ്യോളി ,ഫൈസൽ പയ്യോളി ,ഗഫൂർ കണ്ണൂർ, ബഷീർ എന്നിവരോടും, തനിക്കുണ്ടായിരുന്ന യാത്രാതടസ്സങ്ങൾ നീക്കിതന്ന ഇന്ത്യൻ എംബസി, എമിഗ്രേഷൻ അധികൃതർ, ശ്രീ സുധീർ തിരുനിലത്‌ ദീപക് മേനോൻ എന്നിവരോടും ബഷീർ പ്രത്യേകം നന്ദി അറിയിച്ചു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!