മനാമ: വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഓൺ ലൈൻ കാമ്പയിനുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവർത്തനങ്ങൾക്ക് ബഹ്‌റൈൻ ചാപ്റ്റർ തുടക്കം കുറിച്ചു. സൂം പ്ലാറ്റഫോമിൽ ചേർന്ന യോഗത്തിന് പ്രസിഡണ്ട് അബ്ദുൽ അസീസ് ടി.പി. അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ പാടൂർ സ്വാഗതം ആശംസിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതിന് ശേഷം നടക്കുന്ന ആദ്യത്തെ പ്രവർത്തക സംഗമത്തിന്റെ ഉൽഘാടനം പ്രോഗ്രാം സെക്രട്ടറി നസീർ പി .കെ. നിർവഹിച്ചു.
വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെ കുറിച്ച് ഹംസ അമേത്ത്, ലത്തീഫ് ചാലിയം, ബിർഷാദ് ഘനി, ബിനു ഇസ്മായിൽ, ഫക്രുദീൻ അലി അഹമ്മദ് എന്നിവർ സംസാരിച്ചു. പരിപാടിയുടെ പോസ്റ്റർ പ്രകാശനം ഫിനാൻസ് സെക്രട്ടറി യാക്കൂബ് ഈസ്സ നിർവ്വഹിച്ചു.
ഇന്നത്തെ ലോക സാഹചര്യത്തിൽ ഇത്തരമൊരു ഓൺ ലൈൻ കാമ്പയിൻ നടത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് സ്പർശിക്കുന്ന മേഖലകളെ ക്കുറിച്ചും മറ്റും വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസെഷൻ ജനറൽ സെക്രട്ടറി ടി. കെ. അഷറഫ് വിശദീകരിച്ചു. ഹംസ കെ ഹമദിന്റെ നന്ദി പ്രകാശനത്തോടെ യോഗം സമാപിച്ചു.