ആരോഗ്യ മന്ത്രാലയം പുന:സംഘടിപ്പിക്കാനുള്ള നിർദ്ദേശത്തിന് മന്ത്രിസഭയുടെ അംഗീകാരം

ARP_5691-aeb6a9d3-ac2c-45c5-92ea-7dedf63f8b9c

മനാമ: ആരോഗ്യ മന്ത്രാലയം പുന:സംഘടിപ്പിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം.

മൂന്ന് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി തസ്തികകളും, രണ്ട് ഡയറക്ടറേറ്റുകളും നീക്കം ചെയ്ത്, ഒരു അസിസ്റ്റന്റ് അണ്ടർസെക്രട്ടറി പദവി സ്ഥാപിച്ചു കൊണ്ടും, രണ്ട് ഡയറക്ടറേറ്റുകളെ ലയിപ്പിച്ചു കൊണ്ടും ആരോഗ്യ മന്ത്രാലയം പുന:സംഘടിപ്പിക്കുന്നതിനെക്കുറിച്ചുള്ള സിവിൽ സർവീസ് കൗൺസിലിൽ നിന്നുള്ള നിർദ്ദേശം ആണ് മന്ത്രസഭ അംഗീകരിച്ചത്. ആരോഗ്യ സേവനങ്ങൾ വികസിപ്പിക്കുന്നതിനായി പൊതു ആശുപത്രികളുടെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും സ്വയംഭരണ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുന:സംഘടന.
ഡെപ്യൂട്ടി സിഇഒയുടെ സ്ഥാനനാമം മാറ്റിക്കൊണ്ട് ബഹ്‌റൈൻ പോളിടെക്നിക് പുന:സംഘടിപ്പിക്കുക, രണ്ട് ഡയറക്ടറേറ്റുകൾ ലയിപ്പിക്കുക, ഒരു ഡയറക്ടറേറ്റിന്റെ കീഴ്വഴക്കത്തിൽ മാറ്റം വരുത്തുക എന്നീ നിർദ്ദേശങ്ങളും മന്ത്രിസഭ അംഗീകരിച്ചു.

കൂടാതെ സ്പോർട്സ് ക്ലബ്ബുകൾ കമ്പനികളായി രൂപാന്തരം പ്രാപിക്കുന്നതിനുള്ള നിയമനിർദ്ദേശങ്ങൾക്കും മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.

ഗൾഫ് മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിനുള്ള ഹമദ് രാജാവിന്റെ നിരന്തര പരിശ്രമങ്ങൾക്കുള്ള ബഹുമാനാർത്ഥം, യു എസ് പ്രസിഡന്റിന്റെ ഹൈക്കമാൻഡർ പദവിക്ക് തുല്യമായ അവാർഡ് ഹമദ് രാജവിന് ലഭിച്ചതിൽ മന്ത്രിസഭ അദ്ദേഹത്തെ അഭിനന്ദിച്ചു.

അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനാചരണവുമായി ബന്ധപ്പെട്ട്, വിദ്യാഭ്യാസ രംഗത്ത് ബഹ്റൈൻ കരസ്ഥമാക്കിയ നേട്ടങ്ങൾ മന്ത്രിസഭ അനുസ്മരിച്ചു.രാജ്യത്തിന്റെ പുരോഗതിയിൽ വിദ്യാഭ്യാസ മേഖല വഹിച്ച പങ്ക് നിർണായകമാണെന്നും, ഹമദ് രാജാവിന്റെ സമ്പൂർണ പരിഷ്കാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങൾ ആണെന്നും യോഗം വിലയിരുത്തി.

ഹൂതി വിമതർ മദീനക്ക് നേരെ നടത്തിയ മിസൈൽ ആക്രമണത്തെ മന്ത്രി സഭായോഗം ശക്തമായി അപലപിച്ചു. തീവ്രവാദത്തെ ചെറുക്കാനുള്ള സൗദിയുടെ എല്ലാ ശ്രമങ്ങൾക്കും ബഹ്റൈന്റെ ശക്തമായ പിന്തുണ ഉള്ളതായി യോഗം പ്രഖ്യാപിച്ചു.
ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ ഉണ്ടായ ഇരട്ട സ്ഫോടനങ്ങളിൽ മന്ത്രിസഭ ദുഖം രേഖപ്പെടുത്തുകയും, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്ന് ആശംസിക്കുകയും ചെയ്തു. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ മു​ബാ​റ​ക് ആ​ല്‍ ഖ​ലീ​ഫയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങൾ സെക്രട്ടറി വിശദീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!