മനാമ: കോവിഡ് ബാധിതനായിരിക്കെ സമ്പർക്ക വിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചയാളെ കോടതിയിൽ ഹാജരാക്കിയതായി ചീഫ് ഓഫ് മിനിസ്ട്രീസ് ആൻഡ് പബ്ലിക് എന്റിറ്റീസ് പ്രോസിക്യൂഷൻ പറഞ്ഞു.
കൊറോണ വൈറസിനെ നേരിടുന്നതിനായി ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്സിന് വിവരങ്ങൾ നൽകാൻ വിസമ്മതിച്ചുകൊണ്ട്, നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പ്രതിയുടെ അടിയന്തര വിചാരണയ്ക്ക് പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.
നിയമത്തിലെ വ്യവസ്ഥകളും, ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശങ്ങളും മാനിക്കണമെന്നും, അതുപോലെ തന്നെ പകർച്ചവ്യാധി വ്യാപിക്കുന്നത് പരിമിതപ്പെടുത്തുന്നതിനുള്ള എല്ലാ പ്രതിരോധ, മുൻകരുതൽ നടപടികളും പാലിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ എല്ലാവരോടും ആവശ്യപ്പെട്ടു.
രാജ്യത്തിലെ എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി, ആരും അണുബാധ മറച്ചുവെക്കരുതെന്നും, കോൺടാക്റ്റ് വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് വിട്ടുനിൽക്കരുതെന്നും, കോൺടാക്റ്റ് ട്രേസിംഗിന്റെ ചുമതലയുള്ള അധികാരികളുമായി സഹകരിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ എല്ലാവരോടും അഭ്യർത്ഥിച്ചു.