മനാമ: എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിന് ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് റിപ്പബ്ലിക് ദിനാശംസകൾ നേർന്നു. സുരക്ഷിതവും സുഖമവുമായി പണമിടപാട് നടത്താൻ കഴിയുന്ന ഈ ഡിജിറ്റൽ കാലത്ത് ഇന്ത്യയുടെ പുരോഗതിക്കായി പ്രവാസിസമൂഹം ചെയ്യുന്ന സേവനം മഹത്തരമാണെന്ന്, ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് റിപ്പബ്ലിക് ദിനാശംസകൾ നേർന്നുകൊണ്ട് ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു.
രാജ്യാന്തര പണമിടപാട് മേഖലയിൽ ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് ഉപഭോക്താക്കളുടെ സംതൃപ്തിക്കൊപ്പമാണെന്ന് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ് പറഞ്ഞു.